എഡിറ്റര്‍
എഡിറ്റര്‍
ബുദ്ധിസ്റ്റുകള്‍ വീണ്ടും വംശഹത്യ നടത്തുമ്പോള്‍
എഡിറ്റര്‍
Thursday 16th August 2012 2:12am


വീഡിയോ സ്‌റ്റോറി/ടിം കിങ്‌


മൂന്ന് വര്‍ഷത്തിനുള്ളില്‍ വീണ്ടും ബുദ്ധിസ്റ്റ്  സായുധധാരികള്‍ വംശഹത്യ നടത്തിയിക്കുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് സിംഹള ബുദ്ധമത സര്‍ക്കാര്‍ ശ്രീലങ്കയിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വംശഹത്യചെയ്തിരുന്നു. അതില്‍ 1,60,000 പേരെയാണ് കാണാതായവരായി കണക്കാക്കിയിരിക്കുന്നത്. പുരാതന സംസ്ക്കാരത്തെ തന്നെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ വംശഹത്യയായിരുന്നവത്.

Ads By Google

അരുടെ രക്തദാഹം ഇപ്പോള്‍ ബര്‍മയിലെ മുസ്ലീങ്ങള്‍ക്കുനേരെയാണ് തിരിഞ്ഞിരിക്കുന്നത്. മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ബര്‍മ ഇന്ന് പാശ്ചാത്യ താല്‍പര്യം പേറുകയാണ്. മാത്രവുമല്ല മത വംശശുദ്ധീകരണത്തിന്റെ ഭാഗമായി റോഹിംഗ്യയിലെ (അരാക്കന്‍) മുസ്ലീങ്ങളെ കശാപ്പുചെയ്തു തള്ളുകയും ചെയ്യുന്നു.

ബര്‍മ വര്‍ഷങ്ങളായി കുപ്രസിദ്ധിയാര്‍ജ്ജിച്ചത്, ഉരുക്കുമുഷ്ടിയാല്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന സൈനിക ആധിപത്യത്തിന്റെ നാട് എന്ന നിലയിലാണ്. ഇന്ന് അത് അടിച്ചമര്‍ത്തപ്പെടുന്ന വംശങ്ങളുടെ സ്ഥലമായി മാറിയിരിക്കുകയാണ്. ഇവരുടെ ദുരിതങ്ങള്‍ക്കുനേരെ പാശ്ചാത്യ മാധ്യമങ്ങള്‍ ഒന്നടങ്കം അന്ധത നടിക്കുകയും ചെയ്യുന്നു.

ഹെറോയിനും മെതംഫെറ്റാമൈനുമാണ് ബര്‍മയിലെ പ്രധാന കയറ്റുമതി ഇനങ്ങള്‍. ഇവ തായ്‌ലന്റിലെ ഡ്രഗ് കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഭയപ്പെടുത്തുന്ന കഥകളാണ് ബാങ്കോക്കിനെ പറ്റി ഞാന്‍ കേട്ടിട്ടുള്ളത്. മയക്കുമരുന്നിനായി മറ്റുള്ളവരെ കൊല്ലുന്ന കഥകള്‍. വ്യാപാര നിയന്ത്രണങ്ങള്‍ക്ക് അമേരിക്ക ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ അവിടുത്തെ ഏതാനം ചില അധികാര ശക്തികള്‍ക്ക് സന്തോഷം പകരുന്നുണ്ട്. എന്നാല്‍ റോഹിംഗ്യാ മുസ്‌ലീംകക്ക് ഇത് ഒരു പ്രതീക്ഷയും നല്‍കുന്നില്ല.

റോഹിംഗ്യാ മുസ്‌ലീംകള്‍ വളരെയധികം അവഗണിക്കപ്പെടുന്ന, അടിച്ചമര്‍ത്തപ്പെടുന്ന ഒരു വിഭാഗമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറയുകയുണ്ടായി. ഏഴാം നൂറ്റാണ്ടോളമുണ്ട് അവരുടെ പഴക്കം എന്നതാണ് യാഥാര്‍ത്ഥ്യം.

അതുകൊണ്ട് തന്നെ റോഹിംഗ്യയിലെ മുസ്‌ലീംകളെ രണ്ടാംതരം പൗരന്‍മാരായി കാണാന്‍ യാതൊരുവിധ കാരണങ്ങളുമില്ല. എന്നാല്‍ ഇവരുടെ അവകാശങ്ങളൊക്കെത്തന്നെ നിഷേധിക്കപ്പെടുകയും മനുഷ്യത്വ വിരുദ്ധമായി കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്നു. തിരിച്ചറിയല്‍ കാര്‍ഡോ ജനനസര്‍ട്ടിഫിക്കറ്റുകളോ പോലും ഇവര്‍ക്ക് സര്‍ക്കാര്‍ നിഷേധിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഡോ. അസ്ജാദ് ബുഖാരി സംസാരിക്കുന്നു

ഒരു മാസം മുമ്പ് ഒരു ബുദ്ധമത പെണ്‍പുട്ടിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതിലൊരാള്‍ ആത്മഹത്യ ചെയ്തിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മറ്റ് രണ്ടുപേര്‍ക്കെതിരെ 4 ദിവസത്തെ വിചാരണയ്ക്ക് ശേഷം വധശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നു.

എന്നാല്‍ മുസ്‌ലീം സമുദായത്തില്‍ നിന്നും ലഭിക്കുന്ന വിവരം തികച്ചും വ്യത്യസ്തമാണ്. പെണ്‍കുട്ടി ആണ്‍കുട്ടികളിലൊരാളുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒളിച്ചോടുന്നതിനിടയില്‍ പിടിക്കപ്പെട്ടു. അവിടെ വെച്ചുതന്നെ ആണ്‍കുട്ടിയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. മറ്റ് രണ്ട് ആണ്‍കുട്ടികളും നിരപരാധികളാണ്.

ഈ രണ്ട് വാദഗതിയില്‍ ഏതാണ് ശരിയെന്നത് വേറെ കാര്യം. അവിടുത്തെ പ്രാദേശിക ബുദ്ധിസ്റ്റുകള്‍ ഒരു ബസ്സിന് തീവെച്ചു. പത്ത് മുസ്‌ലീംകള്‍ അതില്‍ കൊല്ലപ്പെട്ടു.

തുടര്‍ന്ന് സൈന്യം ഇടപെട്ടു. റോഹിംഗ്യ മുസ്‌ലീംകളുടെ മരണനിരക്ക് വളരെ വേഗം തന്നെ 680 ആയി. പ്രദേശത്ത് ഐക്യരാഷ്ട്രസഭയെയോ ദുരിതാശ്വാസ പ്രവര്‍കത്തകരയോ അനുവദിച്ചില്ല. മാധ്യമങ്ങളെയും നിരോധിച്ചിരുന്നു. ആഹാരമോ മരുന്നോ അവിടെ നേരിട്ട് എത്തിയില്ല. സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രമേ എത്തിക്കാന്‍ നിര്‍വാഹമുണ്ടായിരുന്നുള്ളു. ഇത് അവിടുത്തെ മുസ്‌ലീംകളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി.

ബര്‍മീസ് മാധ്യമങ്ങള്‍ പറയുന്നത്

പ്രധാനപ്പെട്ട ഒരു കാര്യം ബര്‍മയിലോ ശ്രീലങ്കയിലോ മാധ്യമ സ്വാതന്ത്ര്യമില്ല എന്നുള്ളതാണ്. തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ വകവരുത്തുകയാണ് ശ്രീലങ്കയിലോ ബര്‍മയിലോ ഉള്ള ബുദ്ധിസ്റ്റ് സര്‍ക്കാരുകള്‍ ചെയ്യുന്നത്. ഇവര്‍ തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകരെ കൊന്നൊടുക്കുന്നു. ഇന്ന് നിയമപരമായ മാര്‍ഗങ്ങളിലൂടെ പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ വീക്ഷണം മാത്രമേ പ്രതിഫലിപ്പിക്കപ്പെടുന്നുള്ളു. ഇതൊരിക്കലും സത്യാവസ്തയിലുള്ളതല്ല.

ദശകങ്ങളായി റോഹിംഗ്യയിലെ മുസ്‌ലീംകള്‍ ബര്‍മീസ് സൈന്യത്തില്‍ നിന്നും അടിച്ചമര്‍ത്തല്‍ നേരിടുന്നവരാണ്. നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, നിര്‍ബന്ധിതവേല, ഭൂമി പിടിച്ചെടുക്കല്‍ സ്വാതന്ത്ര്യ നിരാകരണം മുതലായവയൊക്കെ അവര്‍ക്കനുഭവിക്കേണ്ടിവന്നു.

പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവിടെ 80 പേരേ മരിച്ചിട്ടുള്ളുവെന്നാണ്. എന്നാല്‍ അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് 6000ത്തോളം പേര്‍ കൊലചെയ്യപ്പെട്ടുവെന്നാണ്. 90000ത്തോളം പേര്‍ കലാപത്തെ തുടര്‍ന്ന് നാടുവിടേണ്ട സ്ഥിതിയുമുണ്ടായിരിക്കുന്നു.

എന്നാല്‍ അവിടുത്തെ ദേശീയമാധ്യമങ്ങള്‍ പറയുന്നത് മരണസംഖ്യ തുച്ഛമാണെന്നാണ്.

അവിടുത്തെ ബുദ്ധിസ്റ്റുകളാലും സൈന്യങ്ങളാലും ബലാത്സംഗമുള്‍പ്പടെയുള്ള പീഡനങ്ങള്‍ക്കിരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

ഈ മുസ്‌ലീംകള്‍ അവിടെ പരമ്പരാഗതമായി തന്നെ വിവേചനത്തിനിരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് സ്വന്തമായി സ്വത്തില്ല. പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല.

ഈ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടാനായി പാവം റോഹിംഗ്യകള്‍ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തു. എന്നാല്‍ ഇവരെ ആ രാജ്യം ഏറ്റെടുക്കാന്‍ തയ്യാറായില്ല എന്നുമാത്രമല്ല തിരിച്ചുവിടുകയാണ് ചെയ്തത്. മാനവികതയെപറ്റി വാതോരാതെ സംസാരിക്കുന്ന അമേരിക്കന്‍ രാഷ്ട്രീയക്കാരിയായ ഹിലാരി ക്ലിന്റണ് ബിസിനസ്സിനെ പറ്റി സംസാരിക്കാനേ നേരമുണ്ടായിരുന്നുള്ളു. ഈ പാവം മുസ്‌ലീംകളെ പറ്റി ഒരക്ഷരം ഉരായാടാന്‍ സമയമുണ്ടയില്ല.

വാഷിങ്ടണുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന പ്രതിക്ഷനേതാവ് ആങ് സാങ് സ്യൂച്ചി അരക്കന്‍ മുസ്‌ലീംകളുടെ കൂട്ടക്കുരുതിയെ കുറിച്ച് മൗനമവലംബിച്ചു. ഇതാണ് സത്യമെങ്കില്‍ നമ്മള്‍ അവരില്‍ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത്? നമ്മളെല്ലാം ഈ സ്ത്രീയെ പിന്തുണച്ചവരാണ്. കാരണം ഇവര്‍ മനുഷ്യാവകാശത്തിന്റ ഉന്നത നേതാവ് എന്ന് അറിയപ്പെട്ടവരാണ്. എന്നാല്‍ ഇവര്‍ സംസാരിക്കേണ്ട സമയം ആയിരിക്കുന്നു.

ഞാന്‍ എപ്പോഴും ആങ് സാങ് സ്യൂച്ചിയെ ഹിലാരി ക്ലന്റെന്റെയൊപ്പമാണ് കണ്ടിട്ടുള്ളത്. എന്റെ മനസ് ചിലതൊക്കെ പ്രതീക്ഷിച്ചു. എന്നാല്‍ അവര്‍ എന്നെ നിരാശപ്പെടുത്തുകയാണ് ചെയ്തത്. റോഹിംഗ്യയിലെ മുസ്‌ലീംകളുടെ  അവസ്ഥയെ പറ്റി അവബോധമുണ്ടാക്കാന്‍ അവരുടെ യൂറോപ്യന്‍ പര്യടനത്തിനായില്ല. ജനവിരുദ്ധമായ ഈ നടപടി അലപിക്കുന്നതില്‍ പോലും അവര്‍ പരാജയപ്പെട്ടിരിക്കുന്നു.

കടപ്പാട്: salem-news.com

റോഹിംഗ്യാ കലാപവും മാധ്യമങ്ങളുടെ മൗനവും

വംശശുദ്ധിക്കായി മുസ്‌ലീംകളെ കൂട്ടക്കുരുതി നടത്തുന്ന മ്യാന്‍മാര്‍

മനുഷ്യാവകാശ ധ്വംസനം: റോഹിംഗ്യാ മുസ്‌ലീംകളുടെ സ്ഥിതി ഭീതിജനകമെന്ന് റിപ്പോര്‍ട്ട്

റോഹിംഗ്യ കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍

 

Advertisement