Categories

ബൊപണ്ണ രണ്ടാംറൗണ്ടില്‍:നീന്തലില്‍ ശുഭ സെമിയില്‍

ന്യൂദല്‍ഹി : ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മുന്നേറ്റത്തോടെ തുടങ്ങി. ടെന്നിസില്‍ സ്വര്‍ണപ്രതീക്ഷ നിലനിര്‍ത്തുന്ന രോഹന്‍ ബൊപണ്ണ റൗണ്ടിലെത്തിയപ്പോള്‍ നീന്തലില്‍ ശുഭ ചിത്തരഞ്ജനും സെമിയില്‍ പ്രവേശിച്ചു. പുരുഷവിഭാഗം 4*100 ഫ്രീസ്റ്റൈലില്‍ ഇന്ത്യന്‍ പുരുഷടീം ഫൈനലിലെത്തിയിട്ടുണ്ട്.

ഉഗാണ്ടയുടെ റോബര്‍ട്ട് ബുന്‍സിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ബൊപണ്ണ രണ്ടാംറൗണ്ടിലെത്തിയത്. സ്‌കോര്‍6-1,6-4. വനിതകളുടെ 50മീറ്റര്‍ ബട്ടര്‍ഫ്‌ലൈസ് വിഭാഗത്തിലാണ് ഇന്ത്യയുടെ ശുഭ ചിത്തരഞ്ജന്‍ ഫൈനലിലെത്തിയത്. 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ പുരുഷടീമും ഫൈനലിലെത്തി.

വനിതാ ടേബിള്‍ ടെന്നിസില്‍ ഇന്ത്യ ശ്രീലങ്കയെ 3-0 സ്‌കോറില്‍ പരാജയപ്പെടുത്തി.ഭരോദ്വഹനം, നീന്തല്‍ , ജിംനാസ്റ്റിക് എന്നിവയിലാണ് ഇന്ന് ഫൈനല്‍ നടക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.