എഡിറ്റര്‍
എഡിറ്റര്‍
ഏഴാം കിരീടനേട്ടം ലക്ഷ്യം വെച്ച് റോജര്‍ ഫെഡറര്‍
എഡിറ്റര്‍
Monday 25th June 2012 8:44am

ലണ്ടന്‍ :  ഏഴാം കിരീടനേട്ടത്തിനായുള്ള കാത്തിരിപ്പിലാണ് സ്വിസ് താരം റോജര്‍ ഫെഡറര്‍. ഇന്ന ആരംഭിക്കുന്ന വിമ്പിള്‍ഡന്‍ ടെന്നിസില്‍ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് താരം. അതു നേടിയാല്‍ ഫെഡറര്‍ പീറ്റ് സാംപ്രസിന്റെ നേട്ടത്തിന് ഒപ്പമെത്തും. കുറച്ചു കാലം മുന്‍പ് ഫോം നഷ്ടപ്പെട്ട ഫെഡറര്‍ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

ഇടക്കാലത്ത് ഫോം നഷ്ടപ്പെട്ട താരം റെക്കോഡുകള്‍ സ്വന്തമാക്കുന്നതില്‍ ഏറെ പിന്നിലായിരുന്നു. റാഫേല്‍ നദാലിന്റേയും നോവാക് യോക്കോവിച്ചിന്റേയും  നിഴലിലായിപ്പോയ ഫെഡറര്‍ ശക്തമായി തിരിച്ചുവരുമെന്നാണ് കരുതുന്നത്.

മൂന്നാം സീഡായ ഫെഡറര്‍ ഇന്നു സ്‌പെയ്‌നിന്റെ ആല്‍ഫ്രഡ് റാമോസിനെയാണ് നേരിടുക. ഒന്നാം സീഡ് യോക്കോവിച്ചിന് ഇന്ന് എതിരാളി യുവാന്‍ കാര്‍ലോസ് ഫെറേറോയാണ്. വനിതകളില്‍ ഒന്നാം സീഡ് മരിയ ഷറപ്പോവ ഓസ്‌ട്രേലിയക്കാരി അനസ്താസിയ റോഡിനോവയെ നേരിടും

പരുക്കില്‍ നിന്നും തിരിച്ചെത്തുന്ന ബല്‍ജിയത്തിന്റെ കിം ക്ലൈസ്‌റ്റേഴ്‌സ് സെര്‍ബിയയുടെ ജലീന യാന്‍കോവിച്ചിനേയും അമേരിക്കയുടെ വീനസ് വില്യംസ് റഷ്യക്കാരി എലേന വെസ്‌നീനയേയും നേരിടും.

Advertisement