സ്വിറ്റ്‌സര്‍ലാന്റ്: ടോപ് സീഡ് റോജര്‍ ഫെഡറര്‍ സ്വിസ് ഇന്‍ഡോര്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. സെര്‍ബിയയുടെ നൊവാക് ഡോകോവിക്കിനെ തകര്‍ത്താണ് നാട്ടുകാരനായ ഫെഡറര്‍ കിരീടം നേടിയത്. സ്‌കോര്‍. 6-4,3-6,6-1

തുടര്‍ച്ചയായ സെറ്റുകള്‍ നേടിയാണ് സ്വിസ് താരം കിരീടം നേടിയത്. ഫെഡററുടെ 65 ാം സിംഗിള്‍സ് കിരീടമാണിത്. ഈ നേട്ടത്തില്‍ പീറ്റ് സാംപ്രസിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ഫെഡറര്‍ക്കായി.