Categories

എ.ടി.പി റാങ്കിങ്: ഫെഡറര്‍ നാലാമത്

പാരീസ്: എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി സ്വിറ്റ്‌സര്‍ലണ്ടിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ രാജ്യാന്തര ടെന്നീസ് അസോസിയേഷന്റെ എ.ടി.പി ലോക റാങ്കിങ്ങില്‍ ഏറ്റവും മോശം സ്ഥാനത്ത്. പുതിയ റാങ്കിങ്ങില്‍ ഒരു സ്ഥാനം കീഴോട്ടിറങ്ങി നാലാം സ്ഥാനത്താണ് ഫെഡറര്‍.

2003ല്‍ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടമായ വിംബിള്‍ സ്വന്തമാക്കിയതിന് ശേഷം ആദ്യമായിയാണ് ഫെഡറര്‍ റാങ്കിങ്ങില്‍ ഇത്ര താഴോട്ട് പോവുന്നത്. കരിയറിലിത് വരെ പതിനാറ് ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട് മുപ്പതുകാരനായ ഫെഡറര്‍. ഞായറാഴ്ച നടന്ന ഷാങ്ഹായ് ഓപ്പണില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ കിരീടം നേടിയതോടെയാണ് ഫെഡറര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ജയത്തോടെ മുറെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. തകര്‍പ്പന്‍ ഫോം തുടരുന്ന മുറെ കഴിഞ്ഞ മുന്നാഴ്ചക്കിടെ നേടുന്ന മൂന്നാമത്തെ എ.ടി.പി. കിരീടമാണ് ഷാങ്ഹായ് ഓപ്പണ്‍ കിരീടം. നേരത്തെ തായ്‌ലാന്‍ഡ് ഓപ്പണിലും ജപ്പാന്‍ ഓപ്പണിലും മുറെ കിരീടമുയര്‍ത്തിയിരുന്നു.13860 പോയന്റോടെ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച തന്നെയാണ് ഒന്നാം സ്ഥാനത്ത്. സ്‌പെയിനിന്റെ റാഫേല്‍ നദാലാണ് രണ്ടാമത്.

ആദ്യ പത്ത സ്ഥാനക്കാര്‍, ബ്രാക്കറ്റില്‍ പോയന്റ്.

1: നെവാക് ദ്യോക്കോവിച്ച്(13860)
2: റാഫേല്‍ നദാല്‍(10375)
3: ആന്‍ഡി മുറെ(7825)
4: റോജര്‍ ഫെഡറര്‍(7780)
5: ഡേവിഡ് ഫെറര്‍(4710)
6: റോബിന്‍ സോഡര്‍ലിങ്(3500)
7: തോമസ് ബെര്‍ഡിക്(3230)
8: മാര്‍ഡി ഫിഷ്(2965)
9: ജോ-വില്‍ഫ്രഡ് സോംഗ(2880)
10: ഗെയ്ല്‍ മോണ്‍ഫില്‍സ്(2525)

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.