എഡിറ്റര്‍
എഡിറ്റര്‍
എ.ടി.പി ലോക ടൂര്‍ ഫൈനല്‍സ്: ഫെഡറര്‍ സെമിയില്‍
എഡിറ്റര്‍
Sunday 10th November 2013 6:40am

fedex11

ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ പുരുഷതാരം റോജര്‍ ഫെഡറര്‍ എ.ടി.പി ലോക ടൂര്‍ ഫൈനല്‍സ് ടുര്‍ണ്ണമെന്റിന്റെ സെമിയില്‍ കടന്നു. ആവേശകരമായ മത്സരത്തില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിയിലിടം കണ്ടെത്തിയത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 4-6, 7-6(7/2), 7-5 എന്ന സ്‌കോറിനായിരുന്നു സ്വിസ്സ് താരത്തിന്റെ ജയം. ആദ്യ സെറ്റ് പരാജയപ്പെട്ടതിന് ശേഷം ശക്തമായി തിരിച്ചുവന്നാണ് ഫെഡറര്‍ വിജയം സ്വന്തമാക്കിയത്.

ആദ്യ സെററ് 4-6ന് കൈവിട്ട ഫെഡറര്‍ ട്രൈബേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ച് വന്നു. തുടര്‍ന്ന് നിര്‍ണ്ണായകമായ മൂന്നാം സെറ്റ് 7-5ന് സ്വന്തമാക്കി സെമിയിലേക്ക് മുന്നേറുകയായിരുന്നു.

ഗ്രൂപ്പ് ബിയില്‍ നൊവാക് ദ്യോക്കോവിച്ചിന് പിന്നിലായി രണ്ടാമതായണ് എ.ടി.പി ലോക ടൂര്‍ കിരീടം ആറ് തവണ നേടിയിട്ടുള്ള സ്വസ് താരം സെമിയിലെത്തിയിരിക്കുന്നത്. എന്നാല്‍ സെമിയില്‍ ഫെഡറര്‍ക്ക് കാര്യങ്ങള്‍ അത്രത്തോളം എളുപ്പമാവില്ല.

ലോക ഒന്നാം നമ്പര്‍ തരാം റാഫേല്‍ നദാലാണ് സെമിയില്‍ ഫെഡററിന്റെ എതിരാളി. അടുത്തിടെ ഇരുവരും ഏറ്റ് മുട്ടിയപ്പോള്‍ ജയം നദാലിനൊപ്പമായിരുന്നു. ഞായറാഴ്ചയാണ് നദാല്‍-ഫെഡറര്‍ ക്ലാസിക് സെമിഫൈനല്‍ പോരാട്ടം.

Advertisement