ലണ്ടന്‍: ടെന്നീസ് ലോകത്ത് കൂടുതല്‍ ആന്‍ഡി ഡോപ്പിങ് ടെസ്റ്റ് കൊണ്ടുവരണമെന്ന് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍.

യു.എസ് ഓപ്പണ്‍ ചാമ്പ്യന്‍ ആന്‍ഡി മുറേ കഴിഞ്ഞ ദിവസം ഉത്തേജക പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ അനുകൂലിച്ച് ഫെഡററും രംഗത്തെത്തിയിരിക്കുകയാണ്.

Ads By Google

മുന്‍ വര്‍ഷങ്ങളേക്കാള്‍ ടെന്നീസ് രംഗത്തെ ഉത്തേജക പരിശോധന കുറവാണെന്ന് റോജര്‍ ഫെഡററും പരാതിപ്പെട്ടു.

ഉത്തേജക പരിശോധന കൂടുതല്‍ കാര്യക്ഷമവും ഗൗരവവുമായി എടുക്കണമെന്നും സ്വിസ് താരം പറയുന്നു.

കായിക മേഖല സുതാര്യമാക്കാന്‍ ഇത്തരം പരിശോധനകള്‍ അനിവാര്യമാണെന്നും ഫെഡറര്‍ പറഞ്ഞു.

ഇന്റര്‍ നാഷണല്‍ ടെന്നീസ് ഫെഡറേഷന്റെ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം 2011 ല്‍ വെറും 21 മത്സരങ്ങളില്‍ മാത്രമാണ് ഉത്തേജക പരിശോധന നടത്തിയത്. സൈക്ലിങ് മേഖലയില്‍ ഇതേവര്‍ഷം നടത്തിയതാകട്ടെ 3,3314 മത്സരങ്ങളിലും.