മിയാമി: ക്ലാസിക് പോരാട്ടത്തില്‍ ഒരിക്കല്‍കൂടി റോജര്‍ ഫെഡററും റാഫേല്‍ നദാലും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഫെഡറര്‍ക്കൊപ്പം. മിയാമി ഓപ്പണിന്റെ ഫൈനലിലാണ് നദാല്‍ ഫെഡററിനു മുന്നില്‍ അടിയഴവ പറഞ്ഞത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്ന ഫെഡറര്‍ റാഫയെ വീഴ്ത്തിയത്. ആദ സെറ്റ് ഫെഡ് എക്‌സ്പ്രസിനായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ റാഫ അതിശക്തമായി തിരികെ വന്നു. സ്‌കോര്‍ 4-4 എത്തിയതിന് ശേഷം റാഫയെ ഫെഡറര്‍ കീഴടക്കുകയായിരുന്നു.

തന്റെ മൂന്നാമത്തെ മിയാമി ഓപ്പണ്‍ കിരീടവും റാഫേല്‍ നദാലിനെതിരെ തുടര്‍ച്ചയായ നാലാമത്തെ വിജയവുമാണ് ഫെഡറര്‍ ഇതോടെ കരസ്ഥമാക്കി.


Also Read: ഭീകരവാദമോ വിനോദസഞ്ചാരമോ? എന്തുവേണമെന്ന് കശ്മീരി യുവത തീരുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


പരിക്കും പ്രായവും നിഴല്‍ മാത്രമാക്കി ഒതുക്കിയെന്നു കരുതിയ ഇരു താരങ്ങളും അപ്രതീക്ഷിതമായ തിരിച്ചു വരവാണ് പോയ വര്‍ഷം നടത്തിയത്. ഓസ്‌ട്രേിലിയന്‍ ഓപ്പണിലും ഏറ്റുമുട്ടിയ ഇരുവരും പ്രതാഭ കാലത്തെ അനുസ്മരിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിലും റാഫയെ തകര്‍ത്ത് ഫെഡറര്‍ കിരീടം നേടിയിരുന്നു.