Categories

നദാലിനെ വീഴ്ത്തി ഫെഡറര്‍ക്ക് എ ടി പി കിരീടം

ലണ്ടന്‍: ടോപ് റാങ്കിലുള്ള റഫേല്‍ നദാലിനെ തകര്‍ത്ത് സ്വിറ്റ്‌സര്‍ലാന്റിന്റെ റോജര്‍ ഫെഡറര്‍ ലണ്ടന്‍ എ ടി പി ടെന്നിസ് കിരീടം ചൂടി. മൂന്നുസെറ്റുനീണ്ട കടുത്ത പോാരാട്ടത്തിലാണ് ഫെഡറര്‍ നദാലിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3,3-6,6-1.

ലോകോത്തര താരങ്ങളായി ഫെഡററും നദാലും ഇത് മൂന്നാംതവണയാണ് പ്രധാനപ്പെട്ട ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയത്. പോരാട്ടം ഒരുമണിക്കൂറും 37 മിനുറ്റും നീണ്ടു. ആന്‍ഡി മുറെയെ തോല്‍പ്പിച്ചായിരുന്നു നദാല്‍ ഫൈനലിലെത്തിയത്. സെര്‍ബിയയുടെ നൊവാക് ഡോക്കോവിക്കിനെ തോല്‍പ്പിച്ചാണ് സ്വിസ് താരം ഫൈനലിലേക്ക് യോഗ്യത നേടിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.