Categories

ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇനി ‘റൊബോട്ടിക് ‍’ ടീച്ചര്‍മാരും

സോള്‍: ദക്ഷിണകൊറിയയിലെ ദൈഗു നഗരത്തിലെ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാനെത്തിയ അധ്യാപകരെ കണ്ട് വിദ്യാര്‍ത്ഥികള്‍ അമ്പരന്നു. പഠിപ്പിക്കാനെത്തിയത് മനുഷ്യരായ അധ്യാപകരായിരുന്നില്ല, പകരം റോബോട്ടുകളായിരുന്നു.

കൊറിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കെ ഐ എസ് ടി) വികസിപ്പിച്ച 29 ‘ഇങ്ക് കീ’ റോബോട്ടുകളായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തത്.

ഒരു മീറ്റര്‍ മാത്രം നീളമുള്ളവയാണ് ഈ റോബോട്ട് അധ്യാപകര്‍. കോഴിമുട്ടയുടെ ആകൃതിയിലുള്ള റോബോട്ടുകളുടെ മുകള്‍ഭാഗത്തായി ഘടിപ്പിച്ച സ്‌ക്രീനിലൂടെയാണ് ആശയവിനിമയം സാധ്യമാവുന്നത്. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മണിമണി പോലെയാണ് റോബോട്ടുകള്‍ ഉത്തരം നല്‍കുന്നത്. ക്ലാസ് മുറിയിലൊന്നാകെ കറങ്ങിനടന്ന് കുട്ടികളുടെ സംശയനിവാരണം നടത്തി വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് ‘ഇങ്ക് കീ’ അധ്യാപകര്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.