Categories

റോബോഎര്‍ത്ത്; റോബോട്ടുകളുടെ ഇന്റര്‍നെറ്റ്

പാരിസ്: റോബോട്ടുകള്‍ക്കും ഒരു ഇന്റര്‍നെറ്റ്. അതെ, സാങ്കേതികവിദ്യയുടെ മുന്നേറ്റവൈദഗ്ധ്യത്തിന്റ് പ്രതിഫലനമാണ് റോബോട്ടുകള്‍ക്ക് തമ്മില്‍ പരസ്പരം ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ‘റോബോഎര്‍ത്ത്’.

റോബോട്ടുകള്‍ക്കായുള്ള ഈ ഇന്റര്‍നെറ്റ് പദ്ധതി യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെയാണ് നടപ്പാക്കുക. നാലുവര്‍ഷത്തിനുള്ളില്‍ നെറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രഞ്ജരുടെ പ്രതീക്ഷ.

റോബോട്ടുകള്‍ക്ക് അവയുടെ സ്വഭാവത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമുള്ള വിവരം ശേഖരിച്ചുവെയ്ക്കാനും കൈമാറാനും സഹായിക്കുന്നതാണ് റോബോഎര്‍ത്ത്. റൊബോട്ടുകള്‍ക്കിടയില്‍ ആശയവിനിമയം നടത്തുന്ന സംവിധാനമെന്ന നിലയിലാണ് റോബോഎര്‍ത്ത് ചര്‍ച്ചയായിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.