റോം: അതേ, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റോബര്‍ട്ടോ ബാജിയോ തിരച്ചുവരുന്നു. പക്ഷേ കളിക്കാരനായല്ല, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ സാങ്കേതിക മേധാവിയായിട്ടാണ് ഇത്തവണ ബാജിയോ രംഗത്തുള്ളത്. ഇറ്റാലിയന്‍ ഫുട്‌ബോളിലെ യുവരക്തങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ടീമിന് ഇനി ബാജിയോയുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളുണ്ടാകും.

90, 94 ലോകകപ്പുകളിലെ മിന്നുന്ന താരമായിരുന്ന ബാജിയോ യുവന്റ്‌സ്, എ സി മിലാന്‍, ഇന്റര്‍ മിലാന്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. പുതിയ സ്ഥാനം വലിയ അംഗീകാരമാണെന്ന് ഈ 45 കാരന്‍ വ്യക്തമാക്കി.