എഡിറ്റര്‍
എഡിറ്റര്‍
വധേരയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ ക്ലീന്‍ ചീട്ട്; രാജസ്ഥാനില്‍ വാങ്ങിക്കൂട്ടിയത് 770 ഏക്കര്‍ ഭൂമിയെന്ന് പുതിയ വെളിപ്പെടുത്തല്‍
എഡിറ്റര്‍
Saturday 27th October 2012 12:45am

ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആരോപണ വിധേയനായ റോബര്‍ട്ട് വധേരയ്ക്ക് അന്വേഷ ഉദ്യോഗ്സ്ഥരുടെ ക്ലീന്‍ ചീട്ട്. റോബര്‍ട്ട് വധേര ഹരിയാനയില്‍ വാങ്ങിക്കൂട്ടി ഭൂമിയില്‍ ക്രമക്കേടുണ്ടെന്ന് അരവിന്ദ് കെജ്‌രിവാളായിരുന്നു ആരോപിച്ചിരുന്നത്.

ഇതിനെ തുടര്‍ന്ന് ചുമതലയേറ്റ അന്വേഷ ഉദ്യോഗസ്ഥരാണ് വധേരയ്ക്ക് ക്ലീന്‍ ചീട്ട്് നല്‍കിയിരിക്കുന്നത്. വധേരയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശോക് ഖെംകയുടെ നിര്‍ദേശാനുസരണമാണ് ഉദ്യോഗസ്ഥസംഘം പരിശോധന നടത്തിയത്. എന്നാല്‍ ഇത്തരമൊരു അന്വേഷണറിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു അശോക് ഖെംകയുടെ ഇപ്പോഴത്തെ പ്രതികരണം.

Ads By Google

നാല് ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ അടങ്ങിയ സംഘമാണ് ഇടപാടുകള്‍ പരിശോധിച്ച് വധേരയുടെ ഇടപാടില്‍ ക്രമക്കേടില്ലെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടില്‍ അത്ഭുതമൊന്നുമില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. ഇത്തരമൊരു റിപ്പോര്‍ട്ട് പ്രതീക്ഷിച്ചതാണെന്നും ഇതിനെതിരായി നടന്നെങ്കിലായിരുന്നു രാജ്യം അത്ഭുതപ്പെടേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജസ്ഥാനില്‍ വധേര വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായുള്ള വാര്‍ത്തകളും ഇതിന് പിന്നാലെ പുറത്ത് വന്നു. രാജസ്ഥാനില്‍ വധേരയുടെ കമ്പനി 770 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് വെളിപ്പെടുത്തല്‍. 2008-11 കാലത്ത് വധേരയുടെ കമ്പനി രാജസ്ഥാനില്‍ ഇരുപതിടങ്ങളിലായി 770 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

സൗരോര്‍ജപദ്ധതി, വാവാസിയില്‍ 45,000 കോടി മുതല്‍മുടക്കുള്ള സിലിക്കോണ്‍ ചിപ്പ് പദ്ധതി, കൊലയാട്ടിലെ പവര്‍ഗ്രിഡ് സബ്‌സ്‌റ്റേഷന്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വധേരയുടെ സെ്‌കെലൈറ്റ് ഹോസ്പിറ്റാലിറ്റി, സെ്‌കെലൈറ്റ് റിയാലിറ്റി, റിയല്‍ എര്‍ത്ത് എസ്‌റ്റേറ്റ്, നോര്‍ത്ത് ഇന്ത്യ ഐ.ടി. പാര്‍ക്ക്, ബ്ലൂബ്രീസ് ട്രേഡിങ് എന്നീ കമ്പനികളാണ് സ്ഥലം വാങ്ങിയത്.

സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ കുറഞ്ഞ വിലയാണ് രാജസ്ഥാനിലെ കര്‍ഷകര്‍ക്ക് വധേര നല്‍കിയതെന്നും വെളിപ്പെടുത്തലുണ്ട്. ഏക്കറിന് 16 ലക്ഷം രൂപ നിരക്ക് നിശ്ചയിച്ച ഭൂമി വധേര വാങ്ങിയത് ഏക്കറിന് 2.6 ലക്ഷം രൂപയ്ക്കാണെന്നാണ് വെളിപ്പെടുത്തല്‍.

Advertisement