ന്യൂദല്‍ഹി: ഭൂമി വിവാദവുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വധേരയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി അരവിന്ദ് കെജ്‌രിവാള്‍. ഡി.എല്‍.എഫില്‍ നിന്നും 65 കോടി രൂപ വധേര ഉപാധികളില്ലാതെ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട രേഖകള്‍ കെജ്‌രിവാള്‍ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

Ads By Google

കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ വധേരയ്ക്കുള്ള സ്വാധീനം ഉപയോഗിച്ചാണ് ഡി.എല്‍.എഫില്‍ നിന്നും പണം കൈപ്പറ്റിയതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. ഇതിന് പകരമായി 350 ഏക്കര്‍ ഭൂമി ഡി.എല്‍.എഫിന് നല്‍കി.

ഹരിയാനയിലെ സംരക്ഷിത വനഭൂമിയാണ് ഡി.എല്‍.എഫിന് നല്‍കിയത്. ഇതേക്കുറിച്ച് ധവളപത്രമിറക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. കര്‍ഷകരുടെ ഭൂമിയാണിത്.

വധേരയ്ക്ക് സെസ്സില്‍ 50 ശതമാനം ഓഹരിയുണ്ട്.