എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള പദ്ധതിക്ക് പിന്നില്‍ റോബര്‍ട്ട് വധേരയെന്നതിന് കൂടുതല്‍ തെളിവ്
എഡിറ്റര്‍
Friday 22nd November 2013 12:35pm

robert

തിരുവനന്തപുരം: ##ആറന്മുള പദ്ധതിക്ക് പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ ##റോബര്‍ട്ട് വധേരയാണെന്നതിന് കൂടുതല്‍ വ്യക്തത.

ആറന്മുള പദ്ധതിക്ക് തുടക്കമിട്ട എബ്രഹാം കലമണ്ണില്‍ എന്നയാളാണ് വധേരയ്‌ക്കെതിരെ കൂടുതല്‍ തെളിവുകളുമായി എത്തിയിരിക്കുന്നത്. 2000 കോടിയുടെ പദ്ധതിക്കുള്ള സാമ്പത്തിക ഭദ്രത കെ.ജി.എസ് ഗ്രൂപ്പിനില്ലെന്ന് എബ്രഹാം കലമണ്ണില്‍ പറയുന്നു.

തന്റെ കൈയ്യില്‍  നിന്നും 52 കോടിക്ക് 232 ഏക്കര്‍ ഭൂമി കെ.ജി.എസ് ഗ്രൂപ്പ് വാങ്ങി. ഇവരില്‍ നിന്നും 500 കോടിക്ക് റോബര്‍ട്ട് വധേര സ്ഥലം വാങ്ങി. പിന്നീട്ട് വധേര 1000 കോടിക്ക് ഇത് റിലയന്‍സ് ഗ്രൂപ്പിന് നല്‍കി. റിലയന്‍സാണ് ഇപ്പോള്‍ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്.

തനിക്ക് 52 കോടി നല്‍കാന്‍ കഴിയാത്ത കമ്പനി എങ്ങനെ 2000 കോടിയുടെ പദ്ധതി നടപ്പാക്കും.

മുഖ്യമന്ത്രിയോട് താന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ നിസ്സഹായതയോടെ താന്‍ എന്തുചെയ്യാനാണെന്നാണ് അദ്ദേഹം ചോദിച്ചത്. റോബര്‍ട്ട് വധേരയുടെ മധ്യസ്ഥരുമായി താന്‍ സംസാരിച്ചിട്ടുണ്ട്.

പദ്ധതിയില്‍ താത്പര്യമുണ്ടെന്നാണ് അവര്‍ തന്നോട് പറഞ്ഞത്. ആറന്മുള പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയതിന് പിന്നിലും ഉന്നത ഇടപെടല്‍ നടന്നിട്ടുണ്ട്.

രാഷ്ട്രപതി നയപ്രഖ്യാപനത്തില്‍ ആറന്മുള പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു. ഇതൊക്കെ തെളിവാണ്. സര്‍ക്കാറില്‍ നിന്നും ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിക്കുന്ന നന്ദകുമാറും വെറും സി.എക്കാരനായ ജിജി ജോര്‍ജും 2000 കോടി മുതല്‍ മുടക്കുള്ള പദ്ധതി എങ്ങനെ നടത്താനാകുമെന്നും എബ്രഹാം ചോദിച്ചു.

Advertisement