Categories

ഈ ക്രിസ്മസ് റോബര്‍ട്ട് പാറ്റിന്‍സണും ക്രിസ്റ്റിന്‍ സ്റ്റിവേര്‍ട്ടും ഒന്നിച്ചാഘോഷിക്കും!!

Robert-Pattinson,-Kristen-S

ഇത്തവണത്തെ റോബര്‍ട്ട് പാറ്റിന്‍സണിന്റെ ക്രിസ്മസ് ആഘോഷം മുന്‍ കാമുകി ക്രിസ്റ്റിന്‍ സ്റ്റിവേര്‍ട്ടിനൊപ്പമാണ്. കുടുംബത്തിനും കാമുകിക്കുമിടയില്‍ റോബര്‍ട്ട് തീര്‍ത്തും പെട്ടിരിക്കുകയാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

ഇംഗ്ലണ്ടിലാണ് റോബര്‍ട്ടിന്റെ കുടുംബം. ക്രിസ്മസ് കുടുംബത്തിനൊപ്പം ആഘോഷിക്കാനായിരുന്നു പാറ്റിന്‍സണിന്റെ ആലോചന. അപ്പോഴാണ് ക്രിസ്റ്റിന്‍ പറയുന്നത് ക്രിസ്മസ് ഒന്നിച്ചാഘോഷിക്കണമെന്ന്.

ഇപ്പോള്‍ വേര്‍പിരിഞ്ഞെങ്കിലും നാല് വര്‍ഷം പ്രണയിച്ച പെണ്‍കുട്ടിയുടെ ആഗ്രഹം സാധിച്ച് കൊടുക്കാതിരിക്കാന്‍ പറ്റുമോ. എന്നാല്‍ ക്രിസ്റ്റിനുമായി ക്രിസ്മസ് ആഘോഷിച്ചാല്‍ ഇരുവരും വീണ്ടുമൊന്നിക്കുമോ എന്നാണ് റോബര്‍ട്ടിന്റെ കുടുംബത്തിന്റെ പേടി.

എന്നാല്‍ മുന്‍ കാമുകിയുടേയും കുടുംബത്തിന്റേയും ഇടയില്‍ പെട്ട് ഇത്തവണ ക്രിസ്മസ് ആഘോഷിക്കുകയേ വേണ്ടെന്ന നിലപാടിലെത്തിയിരിക്കുകയാണ് റോബര്‍ട്ട് എന്നാണ് അറിയുന്നത്.

Tagged with: