ഉത്തര്‍പ്രദേശ്: കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ റോബേര്‍ട്ട് വദ്ര രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് പ്രിയങ്ക. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നടത്തിയ പ്രസ് മീറ്റില്‍ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ തന്റെ സഹോദരീ ഭര്‍ത്താവ് രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന പ്രഖ്യാപനം നടത്തിയിരുന്നു.

ഇന്നലെ റോബോര്‍ട്ടും അമേഠിയില്‍ നടന്ന ഇലക്ഷന്‍ ക്യാമ്പയിനിങ്ങിനിടെ ഇക്കാര്യം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് റോബോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും അദ്ദേഹം ബിസിനസ് രംഗത്ത് തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും പ്രയങ്ക വെളിപ്പെടുത്തിയത്.

എന്നാല്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ റോബേര്‍ട്ട് ഇങ്ങനെയാണ് പറഞ്ഞത് ‘എന്തുകാര്യം ചെയ്യുന്നതിനും ഒരു സമയവും സന്ദര്‍ഭവും ഉണ്ട്. ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ അത് നല്ല സമയത്തായിരിക്കണം. അതിന് ഒരു കാരണവും ഉണ്ടായിരിക്കണം.

ഇപ്പോള്‍ ഞാന്‍ തിരക്കേറിയ ഒരു ബിസിനസ് ഉദ്യോഗസ്ഥനാണ്. ഒരു സമയം ഒന്നില്‍ മാത്രമേ ശ്രദ്ധ ചെലുത്താന്‍ കഴിയുകയുള്ളു. രാഷ്ട്രീയ ജീവിതം സ്വീകരിച്ചുകഴിഞ്ഞാല്‍ പിന്നെ അതില്‍ തന്നെ ഉറച്ചു നില്‍ക്കണം. അതിനായി സമയം മാറ്റി വയ്ക്കണം.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ മുഴുവന്‍ ശ്രദ്ധയും ചുമതലയും അവരുടെ മേല്‍ ഉണ്ടാകണം. വലിയൊരു ഉത്തരവാദിത്തമാണ് അത്. ഞാന്‍ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ്. എങ്കിലും ഇത്രയും കാലം രാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹിച്ചിട്ടില്ല.

എന്നിരുന്നാലും എല്ലാ കാര്യത്തിലും ഞാന്‍ അവരോടൊപ്പം നില്‍ക്കാറുണ്ട്. അതുകൊണ്ടായിരിക്കാം പലരും എന്നോട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കൂടേ എന്ന് ചോദിച്ചിട്ടുണ്ട്. പ്രയങ്ക വളരെ കഴിവുള്ള ആളാണ് അതുകൊണ്ട് തന്നെ അവള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനോട് എതിര്‍പ്പില്ല.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന വിശ്വാസമുള്ളതുകൊണ്ടാവാം അവര്‍ സജീവരാഷ്ട്രീയം വേണമെന്ന് ആഗ്രഹിക്കുന്നത്. പ്രിയങ്കയോടൊപ്പം ഇലക്ഷന്‍ ക്യാമ്പയിനിംഗില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് എന്നെ വേണമെന്ന് തോന്നിയാല്‍ സജീവ രാഷ്ട്രീയത്തില്‍ അംഗമാകും’. -റോബേര്‍ട്ട് വ്യക്തമാക്കി.

Malayalam News

Kerala News In English