Categories

മിഷേല്‍ ആത്മഹത്യ ചെയ്തത് കൊച്ചിയിലെത്തി മോശം കൂട്ട് കെട്ടില്‍ പെട്ടതിനാല്‍; സര്‍ക്കാരിനെ ന്യായീകരിക്കാന്‍ മിഷേലിനെയും വാളയാര്‍ സഹോദരിമാരെയും അധിക്ഷേപിച്ച് ഡി.വൈ.എഫ്.ഐ നേതാവ്

 

കണ്ണൂര്‍: കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഷാജിയെ അധിക്ഷേപിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടതിനാലാണ് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നാണ് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയംഗമായ റോബര്‍ട്ട് ജോര്‍ജ്ജ് ഫേസ്ബുക്കിലൂടെ പറയുന്നത്.


Also read ‘വരള്‍ച്ചക്കിടെ ജലമൂറ്റി കുത്തകകള്‍ ലാഭം കൊയ്യേണ്ട’; കേരളത്തില്‍ നാളെ മുതല്‍ കോളയും പെപ്‌സിയും ഇല്ല 


മിഷേല്‍ ആത്മഹത്യ ചെയ്തതിന്റെ സത്യം അതാണെന്ന് പറയുന്ന റോബര്‍ട്ട് ഇപ്പോള്‍ കുറ്റം സര്‍ക്കാരിനാണെന്നും പറയുന്നു. സര്‍ക്കാരിനുമേല്‍ കുറ്റം ചുമത്തുന്ന നടപടിയോട് തനിക്ക് യോജിപ്പില്ലെന്നും വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

മിഷേലിനെ കാണാതായതിനെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ രക്ഷകര്‍ത്താക്കള്‍ എത്തിയിട്ടും പരാതി സ്വീകരിക്കാന്‍ തയ്യാറാകാത്ത പൊലീസ് നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിറവത്ത് ഇന്ന് ഹര്‍ത്താലും നടക്കുകയാണ്.


Dont miss ട്രെയിനില്‍ പട്ടിണി കിടന്നു; പലരോടും യാചിച്ചു; ഉറുമ്പിനെപ്പോലെ പണം ശേഖരിച്ചു; ജെ.എന്‍.യു പ്രവേശനത്തെക്കുറിച്ച് ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രജിനി ക്രിഷ് പറഞ്ഞത് 


മിഷേലിനു പുറമേ വാളയാറില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തെയും റോബര്‍ട്ട് ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. വാളയാറിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കെട്ടി തൂക്കുകയും ചെയ്തത് ആ വീട്ടില്‍ നാലു വര്‍ഷമായി താമസിക്കുന്ന ബന്ധുവാണെന്നും നാലുവര്‍ഷമായിട്ടും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇത് ശ്രദ്ധിച്ചില്ലെന്നും എല്ലാം സംഭവിച്ച് കഴിഞ്ഞപ്പോള്‍ പൊലീസിനെയും സര്‍ക്കാരിനെയും കുറ്റപ്പെടുത്തുകയാണെന്നും റോബര്‍ട്ട് പറയുന്നു.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇതിനു വിരുദ്ധമായ നിലപാടുമായി സംഘടനയുടെ ജില്ലാകമ്മിറ്റി അംഗം രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഫ്രണ്ട്‌സ് ഓണ്‍ലിയായാണ് റോബര്‍ട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം’

‘വാളയാറിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കെട്ടിത്തൂക്കുകയും ചെയ്തത് ആരാ. ‘ ആ വീട്ടില്‍ താമസിക്കുന്ന ബന്ധു’. ഇവന്‍ നാല് വര്‍ഷമായി അവിടെ താമസിക്കുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിച്ചില്ല. എന്നിട്ട് ഇതെല്ലാം സംഭവിച്ചപ്പോള്‍ പൊലീസിനും സര്‍ക്കാരിനും കുറ്റം. മിഷേല്‍ ആത്മഹത്യ ചെയ്തു. എന്താ കാരണം. കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടു. അതല്ലേ സത്യം. കുറ്റം ആര്‍ക്കാ, സര്‍ക്കാരിന്. എനിക്കിതില്‍ വിയോജിപ്പുണ്ട്. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ല.’



‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള