എഡിറ്റര്‍
എഡിറ്റര്‍
റോമിങ് നിരക്കുകള്‍ അടുത്ത വര്‍ഷം മുതല്‍ ഈടാക്കില്ല
എഡിറ്റര്‍
Sunday 23rd September 2012 8:39am

ന്യൂദല്‍ഹി: റോമിങ് നിരക്കുകള്‍ ഈടാക്കില്ലെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാള്‍ ഏറെ ആയെങ്കിലും അത് ഏത് വര്‍ഷം നടപ്പാകുമെന്നതിനെ കുറിച്ച് ധാരണയായിരുന്നില്ല.

എന്നാല്‍ 2013 മുതല്‍ ഇന്ത്യയില്‍ എവിടെ സഞ്ചരിച്ച് മൊബൈലില്‍ സംസാരിച്ചാലും ഉപയോക്താക്കള്‍ റോമിങ് നിരക്കുകള്‍ നല്‍കേണ്ട വരില്ലെന്നാണ് പുതിയ വിവരം. ടെലികോം സെക്രട്ടറി ആര്‍.ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അടുത്ത വര്‍ഷം ഏത് മാസം മുതലാണ് ഇത് പ്രഖ്യാപിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

Ads By Google

സൗജന്യ റോമിങ് നടപ്പാക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി ടെലികോം സെക്രട്ടറി വിശദമാക്കി. എന്നാല്‍ സൗജന്യ റോമിങ്ങിന് ടെലികോം കമ്പനികള്‍ എതിരാണ്.

റോമിങ് നിരക്കുകള്‍ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര ടെലികോം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചിരുന്നില്ല. 2012 ലെ ദേശീയ ടെലകോം നയത്തിലാണ് ഇന്ത്യയൊട്ടാകെ സൗജന്യ റോമിങ് പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാന്‍ ധനമന്ത്രാലയം ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement