പത്തനംതിട്ട: സ്വകാര്യ ബസ് ഓട്ടോറിക്ഷയിലിടിച്ച് പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കോന്നിക്ക് സമീപം കൂടലില്‍ വൈകിട്ട് 4.30ഓടെയാണ് അപകടം സംഭവിച്ചത്. പുനലൂര്‍ കല്ലൂര്‍ നെല്ലിപ്പള്ളി സ്വദേശി സന്തോഷ്, മക്കളായ നിമിഷ (9 മാസം), നക്ഷത്ര (3), സഹോദരന്‍ സനില്‍, ശാന്ത എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ മുത്തൂറ്റ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷിന്റെ ഭാര്യ സൗമ്യയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓട്ടോറിക്ഷയില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. പത്തനംതിട്ട പ്രക്കാനത്ത് ബന്ധുവീട്ടില്‍ നൂലുകെട്ടല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഓട്ടോയില്‍ പുനലൂര്‍ക്ക് മടങ്ങുകയായിരുന്നു ഇവര്‍. പത്തനംതിട്ടയില്‍ നിന്നും പുനലൂരിലേക്ക് വരികയായിരുന്നു സ്വകാര്യബസ്.

Malayalam news

Kerala news in English