തൃശ്ശൂര്‍ : ആഫ്രിക്കയില്‍ വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഘാനയിലെ ജാക്കോബുവിന് സമീപം ഞായറാഴ്ച്ച രാത്രിയായിരുന്നു അപകടം.

ഹോളീഫാമിലി സന്യാസസഭയുടെ ഘാന കോര്‍ഡിയാന റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി എല്‍വിന (67), സിസ്റ്റര്‍ കൃപാ പോള്‍ (34) എന്നിവരാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന സിസ്റ്റര്‍ ധന്യ ചിറ്റിലപ്പിള്ളി (52), സിസ്റ്റര്‍ ബിന്‍സി മരിയ (36) എന്നിവര്‍ക്ക് പരിക്കേറ്റുട്ടുണ്ട്.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ ഗണിതശാസ്ത്രം അദ്ധ്യാപിക യായിരുന്ന സിസ്റ്റര്‍ ആനി എല്‍വിന മാള കാവിലക്കാട്ട് കുടുംബാംഗമാണ്. പേരാമ്പ്ര പന്തല്ലൂക്കാരന്‍ പൗലോസ് സാറാമ്മ ദമ്പതികളുടെ മകളാണ് കൃപാ പോള്‍. ആഫ്രിക്കയില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്നു കൃപ.