എഡിറ്റര്‍
എഡിറ്റര്‍
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം: ആര്‍.എം.പി തൃശ്ശൂര്‍ ജില്ലാ കമ്മറ്റി
എഡിറ്റര്‍
Monday 11th November 2013 12:06am

RMPTHRISSUR

തൃശ്ശൂര്‍: പശ്ചിമഘട്ട മലനിരയും അത് വഴി കേരളത്തിലെ ജനങ്ങളുടെ സ്വാഭാവിക ജീവിതവും സംരക്ഷിക്കാന്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കൃഷിക്കാരുടെയും തദ്ദേശീയ ജനതയുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെനന് റവല്യൂഷണറി മാര്‍കിസ്ററ് പാര്‍ട്ടി (ആര്‍.എം.പി) തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ജനങ്ങളുടെ തെറ്റിദ്ധാരണ മുതലെടുത്ത് ക്വാറി, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും വിധം ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനെതിരെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറും രംഗത്ത് വന്നിരിക്കുകയാണ്. അതിന്റെ സത്ത ചോര്‍ത്തിക്കളയുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെയും രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുണ്ട്.

ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പരിശോധിച്ച് പശ്ചിമഘട്ടം പൂര്‍ണ്ണമായി സംരക്ഷിക്കണമെന്നും. ടി.പി.വധ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നും കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, എന്നിവയെ കമ്പനികളാക്കി സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പൊതുവേദിയില്‍ നിലനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

എന്‍ വേണു, കെ.എസ് ഹരിഹരന്‍, കെ.പി.പ്രകാശന്‍, എന്നിര്‍ സംസരിച്ചു. ടി.എന്‍ സന്തോഷ് ചെയര്‍മാനും പി.ജെ മോന്‍സിസെക്രട്ടറിയുമായി 25 അംഗ ജില്ലാ കമ്മറ്റിയെ തിരഞ്ഞെടുത്തു.

Advertisement