എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എം.പി സംസ്ഥാന കണ്‍വെന്‍ഷന്‍ മാറ്റി
എഡിറ്റര്‍
Saturday 16th November 2013 6:39pm

tp-chandras

കോഴിക്കോട്: നാളെയും മറ്റന്നാളും കോഴിക്കോട്ട് നടക്കുമെന്നറിയിച്ചിരുന്ന റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ (ആര്‍.എം.പി) സംസ്ഥാന കണ്‍വെന്‍ഷന്‍ മാറ്റി. ഡിസംബര്‍ ആറ്, ഏഴ് തീയ്യതികളിലേക്കാണ് മാറ്റിയിരിക്കുന്നത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ എല്‍.ഡി.എഫ് തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കണ്‍വെന്‍ഷന്‍ മാറ്റുന്നതെന്ന് ഓര്‍ഗനൈസിംഗ് കമ്മറ്റി അറിയിച്ചു.

നാളെ രാവിലെ മുതലക്കുളം മൈതാനത്ത് പതാക ഉയര്‍ത്തി സമ്മേളനമാരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

സംസ്ഥാന തലത്തില്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം, നയരേഖ, ഭരണഘടന എന്നിവയ്ക്ക് രൂപം നല്‍കല്‍, പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവയാണ് കണ്‍വെന്‍ഷനിലെ പ്രധാന അജണ്ട.

കണ്‍വെന്‍ഷന്റെ ഭാഗമായി മാദ്ധ്യമ ചരിത്ര പ്രദര്‍ശനം, ബഹുജന റാലി, പോരാളികളുടെ കൂട്ടായ്മ എന്നിവയും നടത്താന്‍ തീരുമാനിച്ചിരുന്നു.

Advertisement