ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകയായ ശിവാനി ഭട്‌നഗറിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.കെ.ശര്‍മ്മ എന്ന രവികാന്ത് ശര്‍മയുടേയും രണ്ടു കൂട്ടാളികളുടേയും ശിക്ഷ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഇവരെ വിട്ടയക്കുന്നതെന്ന് ജസ്റ്റിസ് ബി.ഡിഅഹമ്മദ്, മന്‍മോഹന്‍സിങ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. അതേസമയം നാലാം പ്രതിയായ പ്രദീപ് ശര്‍മയുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു.

ഇന്ത്യന്‍ എക്‌സപ്രസ് ലേഖികയായിരുന്ന ശിവാനിക്ക് 1997ല്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ജോലിചെയ്യുമ്പോള്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ശര്‍മ ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിക്കൊടുത്തിരുന്നു. ഇതു പുറത്തുവിടുമെന്ന ആശങ്ക മൂലം ശിവാനിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു കേസ്. കേസില്‍ ദല്‍ഹി അതിവേഗ കോടതിയാണ് ശര്‍മയ്ക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്.

Subscribe Us:

1999ലാണ് ഇന്ത്യന്‍ എക്‌സപ്രസ് ലേഖികയായിരുന്ന ശിവാനി ഭട്‌നഗറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.