മലപ്പുറം: മമ്പാട് ആര്‍ കെ ലാറ്റക്‌സ് കമ്പനിക്ക് മുമ്പില്‍ സമരക്കാര്‍ക്ക് നേരെ വെടിവെപ്പുണ്ടായ സംഭവം ആസൂത്രിത ഗൂഢാലോചനയാണെന്ന് കമ്പനി മാനേജ്‌മെന്റ്. തെക്കന്‍ കേരളത്തിലെ ബിസിനസ് എതിരാളികളാണ് ഇതിന് പിന്നില്‍. ആത്മരക്ഷാര്‍ഥമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ വെടിവെച്ചത്. അപ്രതീക്ഷിത ആക്രമണമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്.

മതിയായ മലിനീകരണ നിവാര സംവിധാനത്തോടെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. അക്രമ സംഭവമുണ്ടായതില്‍ ഖേദമുണ്ട്. സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.