എഡിറ്റര്‍
എഡിറ്റര്‍
നിഴലിനും നായയ്ക്കുമൊപ്പം നായകനായി റിയാസ് ഖാന്‍
എഡിറ്റര്‍
Saturday 1st February 2014 12:17am

riyaz

വ്യത്യസ്ത നായക വേഷവുമായി മസില്‍ മാന്‍ റിയാസ് ഖാന്‍. വില്ലന്‍ വേഷങ്ങളിലൂടെ സിനിമ പ്രേഷകര്‍ക്ക് സുപരിചിതനായ റിയാസിന്റെ പുതിയ ചിത്രത്തില്‍ നിഴലും നായയുമാണ് മറ്റ് കഥാപാത്രങ്ങള്‍.

മരിയ ഫിലിംസിന്റെ ബാനറില്‍ തങ്കച്ചന്‍ നിര്‍മ്മിച്ച ഷാഡോ എന്ന ചിത്രത്തിലാണ് റിയാസ് ഖാന്‍ പുതിയ വേഷവുമായെത്തുന്നത്.

മനുഷ്യ കഥാപാത്രമായി റിയാസ് മാത്രമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒപ്പം നിഗൂഢത ഒളിപ്പിച്ച് വച്ച നിഴലും പിന്നെയൊരു നായയും.

എന്നാല്‍ സാധാരണ സിനിമയിലേത് പോലെ അടിപിടിയും പാട്ടുമെല്ലാം ഷാഡോയിലുണ്ടെന്നാണ് റിയാസ് ഖാന്‍ പറയുന്നത്.

പരീക്ഷണ ചിത്രമായാണ് ഷാഡോ ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളിലായി 276 സിനിമകളില്‍ അഭിനയിച്ച റിയാസ് ഖാന്റെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തില്‍. മെജോ മാത്യു ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Advertisement