എഡിറ്റര്‍
എഡിറ്റര്‍
മീരയെ പ്രണയിക്കാന്‍ റിയാസ് ഖാന്‍
എഡിറ്റര്‍
Thursday 2nd January 2014 3:12pm

riyaz-khan-and-meera

വില്ലന്‍മാര്‍ക്ക് നായക കഥാപാത്രം നല്‍കുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള സംഗതിയാണ്. പ്രത്യേകിച്ചും ക്രൂരഭാവത്തോടെ എതിരാളിയുടെ റോള്‍ പല ചിത്രത്തിലും മികച്ചതാക്കിയ ഒരു താരത്തിന്.

അതെ, മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ രൂപം നല്‍കിയ റിയാസ് ഖാന്‍ നായകവേഷത്തിലെത്തുന്നു.

ഇതിനുമപ്പുറം എന്ന ചിത്രത്തില്‍ മീരാ ജാസ്മിന്റെ ഭര്‍ത്താവായാണ് റിയാസ് എത്തുന്നത്. സ്ത്രീ കേന്ദ്രീകൃത ചിത്രമാണ് ഇനിയുമപ്പുറം.

വളരെ ഓര്‍ത്തഡോക്‌സ് ആയ ഒരു കുടുംബത്തിലെ രുഗ്മിണി എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.

താഴ്ന്ന ജാതിയില്‍ പെട്ട ഒരാളെ മീര പ്രണയിക്കുന്നതും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് അയാളെ വിവാഹം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ലാലു അലക്‌സ്, ലക്ഷ്മി പ്രിയ, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മനോജ് ആലുങ്കലിന്റേതാണ് തിരക്കഥ.

Advertisement