Categories

റിയാനയെ കാസര്‍കോഡ് പോലീസിന് കൈമാറി

kasaragod-riyana

പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനില്‍ നിന്നും കണ്ടെത്തിയ കാസര്‍കോട് സ്വദേശിനി റിയാനയെ കാസര്‍കോട്ട് പൊലീസിന് കൈമാറി. 2009 മേയ് 18ന് കാണാതായ റിയാനെ ഇന്നലെയാണ് കൊല്ലം പത്തനാപുരത്തുള്ള ഗാന്ധിഭവനില്‍ കണ്ടെത്തിയത്.

കാസര്‍കോട് നിന്ന് എത്തിയ എസ് ഐ ദയാന്ദന്റെ നേതൃത്വത്തില്‍ 11.30 ഓടെ ഗാന്ധി ഭവനില്‍ എത്തിയ പൊലീസ് സംഘം നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് 12 മണിയോടെയാണ് കുട്ടിയെ ഏറ്റെടുത്തത്. തുടര്‍ന്ന് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.

ക്രൈംബ്രാഞ്ച് ഐ ജി ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘം റിയാനയുമായി ആശയ വിനിമയം നടത്തും. വൈകിട്ടോടെ കുട്ടിയുടെ രക്ഷിതാക്കള്‍ കൊല്ലത്ത് എത്തും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.