കാസര്‍കോട്: കൊല്ലം പുനലൂര്‍ പത്താനാപുരം ഗാന്ധിഭവനില്‍ നിന്നും കണ്ടെത്തിയ ചെങ്കള തൈവളപ്പില്‍ റിയാനയെ (16) ഹൈക്കോടതിയില്‍ ഹാജരാക്കി. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് െ്രെകംബ്രാഞ്ച് എസ് പി എന്‍ പി ബാലകൃഷ്ണന്‍ റിയാനയെ കോടതിയില്‍ ഹാജരാക്കിയത്.

വ്യാഴാഴ്ച്ച രാവിലെ വനിതാ പോലീസാണ് റിയാനയെ പരവനടുക്കം മഹിളാ മന്ദിരത്തില്‍ നിന്നും എറണാകുളത്ത് എത്തിച്ചത്. കേസിന്റെ തുടര്‍ അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് റിയാനയുടെ മാതാവ് ഫൗസിയ ഹൈക്കോടതിയില്‍ മറ്റൊരു ഹരജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. റിയാനയെ കൂടെവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാവിലെ 11 മണിക്ക് കേസ് പരിഗണിച്ചപ്പോള്‍ പ്രാധാന്യം കണക്കിലെടുത്ത് ജസ്റ്റിസിന്റെ ചേമ്പറിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഉച്ചക്ക് രണ്ടുമണിയോടെയാണ് ചേമ്പറില്‍ വെച്ച് ഹരജിയില്‍ വാദം കേട്ടത്. ഐ.പി.സി 164 പ്രകാരം കോടതി റിയാനയില്‍ നിന്നും മൊഴി രേഖപ്പെടുത്തണമെന്നും മാതാവ് ഫൗസിയയുടെ അഭിഭാഷകന്‍ അഡ്വ. രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. െ്രെകംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം പുറത്തു വരില്ലെന്നും തുടക്കം മുതല്‍ അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും റിയാനയുടെ ഹരജിയില്‍ ആരോപിച്ചു