എഡിറ്റര്‍
എഡിറ്റര്‍
റിയാദ് മെട്രോ: 26 ശതമാനം ജോലി പൂര്‍ത്തിയായി
എഡിറ്റര്‍
Saturday 19th December 2015 1:13pm

riyad-metro

റിയാദ്: റിയാദ് മെട്രോയുടെ ജോലി 26 ശതമാനം പൂര്‍ത്തിയായതായി റിയാദ് ഗവര്‍മെന്റ് പ്രിന്‍സ് െൈഫസല്‍ ബിന്‍ ബാന്ദര്‍ അറിയിച്ചു.

റിയാദ് മെട്രോയുടെ മെയിന്‍ സ്‌റ്റേഷന്റെ 74 ശതമാനം ജോലിയും പൂര്‍ത്തിയായികഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. പ്രൊജക്ടിന്റെ വിഷമകരമായ ഘട്ടങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

തുടര്‍ന്നുള്ള ജോലികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. 31000 ജോലിക്കാരാണ് നിലവില്‍ മെട്രോയ്ക്കായി പ്രവര്‍ത്തിക്കുന്നത്. 7000 എന്‍ജിനിയര്‍മാരും അഡ്മിനിസ്‌ട്രേറ്റര്‍മാരും ഉണ്ട്.

റിയാദിന്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കുന്ന മെട്രോ ജോലികള്‍ സമയബന്ധതിതമായി തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് സ്റ്റേഷനുകളുടെ ജോലി നിലവില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

കിങ് സല്‍മാന്‍ എയര്‍ബേസിന് സമീപം, സൗദി റോയല്‍ എയര്‍ഫോഴ്‌സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപം, ജനറല്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന് സമീപം, ഓഫീസേര്‍സ് നൈബര്‍ഹുഡിന് സമീപം, പ്രതിരോധമന്ത്രാലയത്തിന് സമീപവുമാണ് സ്റ്റേഷനുകള്‍.

Advertisement