Categories

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

 

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നജിം കൊച്ചുകലുങ്കിനെ (ഗള്‍ഫ് മാധ്യമം) പ്രസിഡണ്ടായും, ഷംനാദ് കരുനാഗപ്പള്ളിയെ (ജീവന്‍ ടി.വി) ജനറല്‍ സെക്രട്ടറിയായും യോഗം തെരഞ്ഞെടുത്തു. കെ.സി.എം അബ്ദുല്ല (മീഡിയ വണ്‍) ട്രഷറര്‍, റഷീദ് ഖാസിമി (തേജസ് ) ചീഫ് കോഓഡിനേറ്റര്‍, അക്ബര്‍ വേങ്ങാട്ട് (ചന്ദ്രിക) വൈ. പ്രസി, ഗഫൂര്‍ മാവൂര്‍ (കൈരളി ടി.വി) ജോ. സെക്രട്ടറി എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.


Also read കൊട്ടിയൂര്‍ പീഡനം; ഇരയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസ് 


ഷക്കീബ് കൊളക്കാടന്‍ (വര്‍ത്തമാനം അക്കാദമിക്), വി.ജെ നസ്‌റുദ്ദീന്‍ (റിപ്പോര്‍ട്ടര്‍ ടി.വി കള്‍ച്ചറല്‍/ലൈബ്രറി), ബഷീര്‍ പാങ്ങോട് (ജനം ടി.വി ഈവന്റ്), സുലൈമാന്‍ ഊരകം (മലയാളം ന്യൂസ് വെല്‍ഫെയര്‍) എന്നിവരാണ് വിവിധ വിഭാഗങ്ങളുടെ കണ്‍വീനര്‍മാര്‍.

അശ്‌റഫ് വേങ്ങാട്ട് (ചന്ദ്രിക), ഉബൈദ് എടവണ്ണ (ജയ്ഹിന്ദ് ടിവി), നാസര്‍ കാരന്തൂര്‍ (ഏഷ്യാനെറ്റ്) എന്നിവര്‍ രക്ഷാധികാരി സമതി അംഗങ്ങളും നൗഷാദ് കോര്‍മത്ത് (ദേശാഭിമാനി), ജലീല്‍ ആലപ്പുഴ (ജയ് ഹിന്ദ് ടി.വി), ഷാജി ലാല്‍ (അമൃത ടി.വി), ശഫീഖ് കിനാലൂര്‍ (വോയ്‌സ് ഓഫ് കേരള റേഡിയോ) എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളുമാണ്.

മുന്‍ പ്രസിഡന്റ് നാസര്‍ കാരന്തൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറി വി.ജെ നസ്‌റുദ്ദീന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ റഷീദ് ഖാസിമി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രക്ഷാധികാരികളായ അശ്‌റഫ് വേങ്ങാട്ട്, ബഷീര്‍ പാങ്ങോട്, ഷക്കീബ് കൊളക്കാടന്‍ എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു തെരഞ്ഞെടുപ്പ്.


യു.എ.ഇയില്‍ നിന്നുമുള്ള വാര്‍ത്തകള്‍ ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിക്കുന്നതിനായി ഇമെയില്‍ അയയ്ക്കുക: [email protected]


 

Tagged with: