റിയാദ് :റിയാദില്‍ പിടിച്ചുപറി തുടര്‍കഥയാകുന്നു. സാമൂഹ്യ പ്രവര്‍ത്തകനടക്കം മുന്ന് മലയാളികള്‍ കവര്‍ച്ചയ്ക്കിരയായി. എറണാകുളം ജില്ല വെല്‍ഫെയര്‍ അസോസിയേഷന്‍ ,പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ,ഒ .ഐ .സി .സി തുടങ്ങിയ സംഘടനകളുടെ മുന്‍ നിര നേത്യുത്വത്തിലുള്ള എറണാകുളം സ്വദേശി ജോണ്‍സണ്‍ മാര്‍ക്കോസും സുഹൃത്ത് ഉണ്ണിയുമാണ് കള്ളന്മാരുടെ പിടിച്ചുപറിക്കും ആക്രമത്തിനും ഇരയായത് .

ശനിയാഴ്ച രാവിലെ കുബേരയിലെ വസതിക്ക് മുന്നില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘം ജോണ്‍സന്റെ 1800 റിയാല്‍,ബാങ്ക് കാര്‍ഡുകള്‍ ,ഫാമിലി ഇഖാമ,ഐ ഫോണ്‍ എന്നിവയാണ് കവര്‍ന്നത്.

ഉണ്ണിയുടെ 1200 റിയാല്‍ ,സാംസങ് ഫോണ്‍ ,ഇഖാമ ഉള്‍പ്പടെ നഷ്ടമായി. കയ്യില്‍ കത്തികൊണ്ടുള്ള കുത്തേറ്റ ജോണ്‍സണ്‍ പോലീസിനെ വിളിച്ചു വരുത്തി ശുമൈസി ഹോസ്പിറ്റലില്‍ ചികിത്സ തേടി.

ബത്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി .രാവിലെ 10 മണിയോടടുത്തു ഊദ് സ്ട്രീറ്റില്‍ മലപ്പുറം സ്വദേശി മുഹമ്മദിനെയും ഇതേ അക്രമി സംഘമെന്നു സംശയിക്കുന്നവര്‍ ആക്രമിച്ചു പണവും ഇഖാമയും ബാങ്ക് കാര്‍ഡും കൈക്കലാക്കിയിരുന്നു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ