എഡിറ്റര്‍
എഡിറ്റര്‍
റിയാദ് മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി
എഡിറ്റര്‍
Thursday 17th December 2015 2:46pm

riyad-metro

റിയാദ്: റിയാദ് മെട്രോ ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി അബ്ദുല്ല അല്‍ മഖ്ബില്‍പറഞ്ഞു.

22.5 ബില്യണ്‍ ഡോളറാണ് പദ്ധതിയുടെ ചിലവ്.സൗദിയിലെ വികസന പദ്ധതികള്‍ക്ക് കാലതാമസം വരുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി രാജ്യം നേരിടുന്നുണ്ടെന്നുമുള്ള വാദങ്ങളെല്ലാം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.

2014 ഏപ്രില്‍ മാസത്തിലാണ് അറിയാദ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ റിയാദ് മെട്രോയുടെ ജോലി ആരംഭിച്ചത്. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമെന്നോണമൊണ് 176.7 കി.മി ല്‍ ആറുവരി മെട്രോപാതയുടെ നിര്‍മാണം ആരംഭിച്ചത്.

മെട്രോയുടെ ജോലി ദ്രുതഗതിയില്‍ തന്നെയാണ് നടക്കുന്നതെന്നും അധികം വൈകാതെ തന്നെ ജോലി പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

25 ശതമാനം ജോലി പൂര്‍ത്തിയായിക്കഴിഞ്ഞു. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ജോലി പൂര്‍ത്തിയാകും. മെട്രോ ലൈനിന്റെ ജോലികള്‍ ഷെഡ്യൂള്‍പ്രകാരം തന്നെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Advertisement