എഡിറ്റര്‍
എഡിറ്റര്‍
പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് മഹിളാസംഘം രൂപികരിച്ചു
എഡിറ്റര്‍
Friday 28th July 2017 1:25pm

റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകൂട്ടായ്മ ശക്തമാക്കുന്നതിന്റെ ഭാഗമായി മഹിളാസംഘം രൂപികരിച്ചു.

ഷിഫ അല്‍ ജസ്സിറ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സംഘടനയുടെ മഹിളാവിഭാഗം ഇരുപത്തിയൊന്ന് അംഗ കമ്മറ്റി രൂപികരണപ്രഖ്യാപനം ഗ്ലോബല്‍, ജി. സി. സി,നാഷണല്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ നടന്നു.

മഹിളാസംഘം ഭാരവാഹികളായി ആനി സാമുവല്‍ (കോര്‍ഡിനെറ്റര്‍) ഷീല രാജു (പ്രസിഡണ്ട് ) മഞ്ജുള ശിവദാസ് (സെക്രട്ടറി) റാഷിദ ഷിബു (ട്രഷറര്‍), ബുഷറ മുജീബ്, മെറീന ജിമ്മി (വൈസ് പ്രസിഡണ്ട്) റെക്‌സി ജോര്‍ജ്, ജിന്‍സി വിപിന്‍ (ജോയിന്‍ സെക്രട്ടറി) ചാരിറ്റിവിഭാഗം കണ്‍വീനര്‍ നജുമുന്നീസ ഷാജഹാന്‍ എന്നിവരെ തെരഞ്ഞെടുത്തു.

എക്‌സിക്യുട്ടീവ് അംഗങ്ങളായി അനീന ബാബു, സനിത ബേബി, ഫസീല ഷെരീക്, ഷംന സലിം, സിമി ജോണ്‍സന്‍, ഷിബി കെ ദേവസി, മഞ്ജു അനില്‍ , ജൂലി റോയ്, ലെസി ജോസഫ്, ഷിജിമോള്‍ സബാസ്റ്റ്യന്‍. ബിജി ബെന്നി, എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട് :റിയാദ് ബ്യൂറോ

Advertisement