എഡിറ്റര്‍
എഡിറ്റര്‍
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഫിത്ര്‍ സക്കാത്ത് വിതരണം തുടങ്ങി
എഡിറ്റര്‍
Sunday 25th June 2017 3:26pm

റിയാദ്: കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി വളരെ വ്യവസ്ഥാപിതമായ രീതിയില്‍ പ്രവാസി വിശ്വാസികളില്‍ നിന്നും ഫിത്ര്‍ സക്കാത്തിന്റെ വിഹിതം ശേഖരിക്കുകയും റിയാദിലെ വിവിധ ഭാഗങ്ങളില്‍ വളരെ കുറഞ്ഞ വേതനം പറ്റുന്ന തൊഴിലാളികള്‍ താമസിക്കുന്ന കാമ്പുകളില്‍ വിതരണം ആരംഭിച്ചു കഴിഞ്ഞു.

ഇസ്ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശുമേശി, റൗള, ഹാര മുറബ്ബ, സനയ്യ, ഒലയ്യ, മുറൂജ്, ബത്ഹ, സുലൈമാനിയ്യ തുടങ്ങി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് സംഭരണവും വിതരണവും കഴിവുറ്റ വിവിധ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്നത്.

വിതരണം ചെയ്യുന്ന കാമ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ ബംഗാദേശ് ,പാകിസ്ഥാന്‍, ശ്രീലങ്ക, എന്നീ നാടുകളില്‍ നിന്ന് ഉളളവരാണ്.

പ്രസിഡന്റ് കെ.ഐ.ഇ ലാല്‍, – സെക്രട്ടറി അബ്ദുല്‍ റസാഖ് സ്വലാഹി, കണ്‍വീനര്‍ ഹുസ്സന്‍ എം ഡി.
മറ്റു ഭാരവാഹികളായ അബ്ദുല്‍ വഹാബ്, തബ്ദുല്‍അസീസ്, നൗഷാ ദലി കോഴിക്കോട്, മര്‍സൂഖ് ടി പി , അബൂ ബക്കര്‍ എടത്തനാട്ടുകര, അബ്ദുറഹ്മാന്‍ മദീനി, അഡ്വ: ജലീല്‍, ഫളല്‍ അറക്കല്‍, ഫൈസല്‍ ഹഖ് ബുഹാരി,റസാഖ് എടക്കര, ഇഖ്ബാല്‍ വേങ്ങര, ശക്കീര്‍ ഹുസ്സയിന്‍, സിഗ്ബത്തുള്ള, ജലീല്‍ ആലപ്പുഴ, ശരീഫ് അരീക്കോട്, അബദുനാസര്‍ കെ.സി, അബ്ദുസലാം ബുസ്താനി ,അര്‍ശുല്‍ അഹമ്മദ് ,അഷ്‌റഫ് തിരുവനന്തപുരം, ശംസുദീന്‍ പുനലൂര്‍, അംജദ് അന്‍വാരി, മുജീബ് റഹ്മാന്‍ ഇരുമ്പുഴി തുടങ്ങിയവരാണ് നേതൃത്വം നല്‍കി വരുന്നത്.

Advertisement