എഡിറ്റര്‍
എഡിറ്റര്‍
പുണ്യമാസത്തില്‍ കാരുണ്യ ഹസ്തവുമായി റിയ
എഡിറ്റര്‍
Monday 12th June 2017 2:24pm

റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ ) റിയാദിന്റെ പ്രാന്തപ്രദേശത്തും കൃഷിതോട്ടങ്ങളിലും പണിയെടുക്കുന്ന വിവിധ രാജ്യക്കാരായ നൂറിലധികം പാവങ്ങളായ തൊഴിലാളികള്‍ക്ക് അരി, പഞ്ചസാര,തുടങ്ങിയ നീതിയോപയോഗ്യ സാധനങ്ങളടങ്ങിയ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.

റിയയുടെ പ്രസിഡന്റ് ബാലചന്ദ്രന്‍, സെക്രട്ടറി ഡെന്നി ഇമ്മട്ടി, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജഹാന്‍ ചാവക്കാട് എന്നിവരുടെ നേതൃത്വത്തില്‍ പൈലിആന്റണി , മഗേഷ് , ക്ളീറ്റസ് , മോഹന്‍ പോന്നത്ത്, ഏലിയാസ് ,ജയകൃഷ്ണന്‍ , വിവേക് , വിജയന്‍ , ഷിജു വാഹിദ് എന്നിവരാണ് കിറ്റ് വിതരണം നടത്തിയത്.

ഈ റമദാന്‍ മാസത്തില്‍ വിവിധ ഘട്ടങ്ങളിലായി റിയ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമാണ് ഈ വെള്ളിയാഴ്ച്ച നടത്തിയത്.

റമദാന്‍ മാസം തീരുന്നതുവരെ അര്‍ഹതപ്പെട്ട ആളുകളെ കണ്ടെത്തി റമദാന്‍ കിറ്റ് വിതരണം തുടരുമെന്ന് ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജഹാന്‍ ചാവക്കാട് അറിയിച്ചു.
വാര്‍ത്ത :ഷിബു ഉസ്മാന്‍, റിയാദ്

Advertisement