റിയാദ് :മാസങ്ങളായിശമ്പളം കിട്ടാതെയും സ്‌പോണ്‍സര്‍ ഹുറൂബാക്കുകയയും ചെയ്തതതിലൂടെ ബുദ്ധിമുട്ടിലായിരുന്ന ദല്‍ഹി സ്വദേശി ബാബുലാല്‍ രാജകാരുണ്യത്തിന്റെയും സുമനസുകളുടെ സഹായത്താലും നാട്ടിലെത്തി.

ബത്തയിലെ മനില പ്ലാസയിലെ മലയാളികളാണ് റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജഹാന്‍ ചാവക്കാടിന്റെ മുന്നില്‍ ബാബുലാലിനെ എത്തിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രമ ഫലമായി പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ എക്‌സിറ്റ് വിസ കിട്ടിയത്.

റിയയുടെ സാമ്പത്തിക സഹായം പ്രസിഡന്റ് ബാലചന്ദ്രനും ഡല്‍ഹി വരെയുള്ള വിമാന യാത്ര ടിക്കറ്റ് വൈസ് പ്രസിഡന്റ് മഹ്ബൂബും കൈമാറി .ബാബുലാല്‍ തനിക്ക് ദിവസങ്ങളോളളം റൂമിലിടവും ഭക്ഷണവും നല്‍കിയ മലയാളികളുടെ സുമനസിനും തന്റെ തിരിച്ചു പോക്കിനു സഹായിച്ച റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ)പ്രവര്‍ത്തകര്‍ക്കും കണ്ണും മനസും നിറച്ചു നന്ദി അറിയിചിട്ടാണ് സ്വദേശത്തേക്കു മടങ്ങിയത്.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

പ്രവാസി വാര്‍ത്തകള്‍ നിങ്ങള്‍ക്കും അയക്കാം. saudinews@doolnews.com