എഡിറ്റര്‍
എഡിറ്റര്‍
എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷമാക്കി റിയാദ് ഇന്ത്യന്‍ എംബസ്സി
എഡിറ്റര്‍
Wednesday 16th August 2017 4:10pm

റിയാദ് :ഭാരതത്തിന്റെ എഴുപത്തിയൊന്നാമതു സ്വാതന്ത്ര്യദിനം റിയാദ് ഇന്ത്യന്‍ സമൂഹം സമുചിതമായി ആചരിച്ചു. ഇന്ത്യന്‍ എംബസ്സിയില്‍ അതിരാവിലെ മുതല്‍ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികളും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരും എത്തിത്തുടങ്ങി.

രാവിലെ 8:30 നു ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ് ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു.

എംബസ്സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. സൗദി അറേബ്യയില്‍ നടപ്പാക്കിയ ‘നിയമ ലംഘകരില്ലാത്ത രാജ്യം ‘എന്ന ക്യാമ്പയിന്‍ സന്ദേശം ഇന്ത്യന്‍ സമൂഹത്തിലേക്ക് എത്തിച്ചു.

രേഖകളില്ലാതെയും മറ്റു നിയമതടസം നേരിടുന്നവരെയും നാട്ടിലേക്ക് കയറ്റി അയക്കാന്‍ സാമൂഹ്യ സംഘടനകള്‍ നടത്തിയ സേവനങ്ങളെ അംബാസിഡര്‍ പ്രശംസിച്ചു.

ഡി. സി. എം. ഹേമന്ദ് കൊട്ടൂല്‍വര്‍, വെല്‍ഫെയര്‍ വിഭാഗം സെക്രട്ടറി അനില്‍ നോട്ടിയാല്‍, എംബസ്സി ഉദ്യോഗസ്ഥര്‍, എംബസ്സി വോളന്റിയറന്മാര്‍,സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ നാനതുറകളിലുള്ളവര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തു

റിപ്പോര്‍ട്ട് :ഡൂള്‍ ന്യൂസ്,റിയാദ്

Advertisement