എഡിറ്റര്‍
എഡിറ്റര്‍
അന്ധവിശ്വാസത്തിനെതിരെ നവോദ്ധാന മുന്നേറ്റം; ദ്വൈമാസ ക്യാമ്പയിന്‍ സമാപിച്ചു
എഡിറ്റര്‍
Sunday 21st May 2017 12:14pm

റിയാദ് .സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച അന്ധവിശ്വാസത്തിനെതിരെ നവോദ്ധാന മുന്നേറ്റം എന്ന വിഷയത്തില്‍ നടന്നുവന്ന ദ്വൈമാസ ക്യാമ്പയിന്‍ സമാപിച്ചു.

അസീസിയയിലെ ദാറുല്‍ഫുര്‍ഖാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിയാദ് എം. ഇ. എസ് പ്രെസിഡെന്റ് പി. വി. അജ്മല്‍ ഉത്ഘാടനം ചെയ്തു. ഐ. എസ്. എം മുന്‍ സംസ്ഥാന പ്രെസിഡെന്റ് അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

അബ്ദുള്‍ ജലീല്‍,ഉബൈദ് എടവണ്ണ,സുബൈര്‍ തങ്ങള്‍,സിദ്ധീഖ് വെളിയംകോട്,സൈനുലാബ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.അഷ്റഫ് മരുത,അബു ഹുറൈറ ,സലിം മാസ്റ്റര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വിജ്ഞാന പരീക്ഷ,പ്രബന്ധ രചാനാ മത്സരം,പ്രസംഗമത്സരം തുടങ്ങിയവയില്‍ വിജയികളായവര്‍ക് സമ്മാന ദാനവും നടന്നു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement