റിയാദ് :തിരിച്ചറിയാത്തതിനെ തുടര്‍ന്ന് സൗദിയിലെ ബിഷയില്‍ മൂന്നുമാസമായി മോര്‍ച്ചറിയില്‍ കിടന്ന മലയാളിയുടെ മൃതദേഹം കബറടക്കി.

Subscribe Us:

ബിഷയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം,തട്ടത്തുമല, ചാറയം,പാലക്കുഴി ചരുവിള പുത്തന്‍ വീട്ടില്‍ നിസാം മുഹമ്മദ് ബഷീറിന്റെ മൃതദേഹം സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് ബിഷയില്‍ കബറടക്കുകയായിരുന്നു.നിസാം സാധനങ്ങളുമായി കച്ചവടത്തിന് പോകവെയായിരുന്നു അപകടം നടന്നത്.

ഹഫര്‍ അല്‍ ബാത്തിനില്‍ സ്വന്തം നിലക്ക് കച്ചവടം നടത്തി വരികയായിരുന്നു.കച്ചവടത്തില്‍ ഭീമമായ സാമ്പത്തിക നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് മാസങ്ങളായി ആരുമായും ബന്ധപ്പെട്ടിരുന്നില്ല.അതുകൊണ്ടാണ് അപകടവിവരം പുറത്തറിയാന്‍ വൈകിയത്.

അപകടം നടക്കുമ്പോള്‍ സ്‌പോണ്‍സറും സ്ഥലത്തില്ലായിരുന്നു.രണ്ടാഴ്ച മുന്‍പ് സ്‌പോണ്‍സര്‍ മടങ്ങി വന്നതിന് ശേഷമാണ് പുറംലോകം അറിഞ്ഞത്.തുടര്‍ന്ന് ബിഷയിലെ സാമൂഹ്യപ്രവര്‍ത്തകനായ നാസര്‍ മാങ്കാവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ജിദ്ദ ബിഷ റോഡില്‍ ജൂലായ് മൂന്നിന് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അപകടം.ജൂലായ് 22 ന് ബിഷയിലെ കിംഗ് അബ്ദുള്ള ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്.ഒരു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയത്.ലത്തീഫ ബീവിയാണ് മാതാവ്.ഭാര്യ ഷൈമ. റിപ്പോര്‍ട്ട് :ഡൂള്‍ ന്യൂസ്, റിയാദ് ബ്യുറോ