എഡിറ്റര്‍
എഡിറ്റര്‍
റിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
എഡിറ്റര്‍
Tuesday 20th June 2017 2:50pm

റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാളില്‍ വച്ചു നടന്ന ഇഫ്താര്‍ സംഗമത്തില്‍ ലത്തീഫ് ഓമശ്ശേരി റമദാന്‍ സന്ദേശം നല്കി.

നോമ്പിന്റെ പ്രാധന്യത്തെപ്പറ്റിയും ഈ കാലഘട്ടത്തില്‍ നോമ്പ് എങ്ങനെ നോമ്പ് അനുഷ്ഠിക്കണമെന്നും അദ്ദേഹം വളരെ വിശദമായി സംസാരിച്ചു.ഷിഹാബ് കൊട്ടുകാട്, സത്താര്‍ കായംകുളം, ഉദയഭാനു, ഷാജി ആലപ്പുഴ , റാഫി പാങ്ങോട് ,അഷ്റഫ് , പുഷ്പരാജ് , ജയന്‍ കൊടുങ്ങല്ലര്‍, അലി ആലുവ , കുമ്മിള്‍ സുധീര്‍, ഷിബു ഉസ്മാ , തുടങ്ങിയ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

പ്രസിഡന്റ് ബാലചന്ദ്രന്‍, സെക്രട്ടറി ഡെന്നി ഇമ്മട്ടി, വൈസ് പ്രസിഡന്റ് മെഹബൂബ് , കലാ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷിജു വാഹി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി . വൈസ് പ്രസിഡന്റ് ശേഖര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട് : റിയാദ് ബ്യുറോ

Advertisement