എഡിറ്റര്‍
എഡിറ്റര്‍
റിയ ഫെബര്‍-കാസില്‍ ഇമ്പ്രഷന്‍സ് 2017 വിജയകരമായി ആഘോഷിച്ചു
എഡിറ്റര്‍
Wednesday 10th May 2017 12:37pm

റിയാദ്: റിയാദിലെ ഒരു പ്രമുഖ സംഘടനയായ റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) അതിന്റെ പതിനേഴാമത് വാര്ഷി കം പൂര്വാഅധികം ഭംഗിയായി മെയ് മാസം അഞ്ചാം തിയതി എക്‌സിറ്റ് 18 ഇല്ഉരള്ള നൂഫ ഓഡിറ്റോറിയലില്‍ വെച്ച് ആഘോഷിച്ചു.

ഉദ്ഘാടന പ്രാസംഗികനായ, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി നാരായണന്റെ പ്രസംഗത്തിലുടനീളം റിയയുടെ ജീവകാരുണ്യ പ്രവര്ത്ത നങ്ങളെയും സാമൂഹ്യമായ നന്മകളെ കുറിച്ചും പ്രതിപാതിക്കുകയും ഉണ്ടായി. വാര്‍ഷിയ സമ്മേളനത്തില്‍ പുതിയ ഭരണസമിതിക്ക് രൂപം വരികയും, പുതിയതായി തിരഞ്ഞെടുത്ത പ്രസിഡന്റ് ബാലചന്ദ്രന്‍ യോഗ നടപടികള്‍ നയിക്കുകയും ചെയ്തു.

കഴിഞ്ഞ കാല സെക്രട്ടറി മുഖ്യ അതിഥികളെ സ്വീകരിക്കുകയും ചെയ്തു. ഫെബര്‍-കാസില്‍ പ്രതിനിധി ങൃ. മുഹമ്മദ് ഇക്ബാല്‍, റിയയുടെ അനുഭവ പാടവമുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും അങ്ങികരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രസംഗിച്ച അഷ്റഫ് വടക്കേവിള (എന്‍.ആര്‍.കെ ഫോറം), ഫിറോസ് (കൊക്കോകോള), മോഹ്‌സിന്‍ അലി (സൗദി ഗസ്സറ്റ്), അഷ്റഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

മുന്‍ പ്രസിഡന്റ് അബ്ദുള്ള പരിപാടിയെക്കുറിച്ച് വിശദീകരിക്കുകയും പുതിയ ജോയിന്റ് സെക്രട്ടറി രാജേഷ് ഫ്രാന്‍സിസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സമ്മേളത്തില്‍ താഴെയുള്ള പുതിയ ഭാരവാഹികളെ പരിചയപെടുത്തി.

President : Mr. Balachandran Nair
Secretary : Mr. Denny Emmatty
Treasurer :Mr. Binu Dharmarajan

Vice Presidents :Mr. Mahaboob
:Mr. Shekar

Jt. Secretaries :Mr. Rajesh C Francis
:Mr. Vivek

Humanitarian Convener :Mr. Shajahan

Art & Culture Convener :Mr. Shiju Wahid

Media Convener :Mr. Sherin Joseph

അന്നേ ദിവസം ഉച്ചക്ക് ”റിയ ഫെബര്‍-കാസില്‍ ഇമ്പ്രഷസാ 2017” എന്ന പേരില്‍ ഒരു ചിത്രരചനാ മത്സരം നടത്തുകയും, റിയാദില്‍ ഉള്ള ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ കുട്ടികളെ കൂടി പങ്കെടുപ്പിച്ച് കൊണ്ടാണ് മത്സരം നടത്തിയത്. മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത എഴുന്നൂറില്‍ പരം കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിന്നത്.

ജരീര്‍ മാര്‍ക്കമറ്റിങ്ങ് മാനേജര്‍ മുഹമ്മദ് ഇക്ബാല്‍ ആണ് ചിത്രരചനാ മത്സരം ഉത്ഘാടനം ചെയ്തത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നി മൂന്ന് വിഭാഗങ്ങളില്‍ നടത്തിയ മത്സരത്തില്‍ താഴെ കാണുന്നവരെ വിജയികളായി അന്ന് തന്നെ പ്രഖ്യാപ്പിക്കുകയും ചെയ്തു.

Sub-Junior:-
First Prize – Diya Prasanth (Al-Yasmin International School)
Second Prize – Mohammed Shoaib (Yara International School)
Third Prize – Zeinab Islam (Bangladesh International School)
Junior:-
First Prize – RohitPrasanth (Al-Yasmin International School)
Second Prize – Devika Sunil Kumar (Indian International School, IISR)
Third Prize – Rishikesh Vijay (Al-Alia International School)
Seniors:-
First Prize – Aswin Siva Prasad (Yara International School)
Second Prize – Adithyan Sunil Kumar(Indian International School, IISR)
Third Prize – Ameesh Mohammed PV (Yara International School)

ഇത് കൂടാതെ മൂന്ന് വിഭാഗങ്ങളില്‍ നിന്നും ഉള്ള പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം നടത്തുകയും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും കൈ നിറയെ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍മാരായ ബിനു ധര്‍മ്മരാജന്‍, മഗേഷ്, ബാലചന്ദ്രന്‍ നായര്‍, പ്രസിഡന്റ് അബ്ദുള്ള, സെക്രട്ടറി ജോര്‍ജ് എന്നിവര്‍ വിജയികളെ അഭിനന്ദിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു.

ചിത്രരചനാ മത്സരത്തിനു വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്ത റിയയുടെ വനിതാ വിഭാഗം പ്രശംസവാഹമായ പ്രവര്‍ത്തമാണ് കാഴ്ച്ച വെച്ചത്. മത്സര ദിവസമുള്ള രജിസ്‌ട്രേഷന്‍ പൂര്‍ണമായി ഒഴിവാക്കുകയും, വ്യക്തമായി ആസൂത്രണം ചെയ്തു, വനിതാ വിഭാഗം സാരഥികളായ Swapna Magesh , Mrs. Sarita Mohan, Mrs. Yasmeen Abdullah എന്നിവരുടെ നിയത്രണത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തിനു സഹായികളായി വനിതാ വിഭാഗത്തിലെ 40 ഓളം വനിതകളും, അവര്‍ക്ക് പുറമെ ഷെറിന്‍ ജോസഫ്, രാജേഷ് ഫ്രാന്‍സിസ്, ഉമ്മര്‍കുട്ടി നസീര്‍, റഷീദ്, ഹബീബ്, ക്ലീറ്റസ്, സനോജ്, ഷാജഹാന്‍, ഷിജു വാഹിദ്, ആന്റോ, ബാബുരാജ്, മെഹബൂബ്, ഇസ്സക്കി, ഏലിയാസ്, വിജയന്‍, ശിവകുമാര്‍, മോഹന്‍ പോന്നത് ,പൈലി ആന്റണി, ഇബ്രാഹിം സുബാന്‍, രാജേന്ദ്രന്‍, ജയചന്ദ്രന്‍, വാസു, സലാം, ജോസഫ് അറക്കല്‍, ജോയിസ് മാത്യു, ബിജു ജോസഫ്, ലാറന്‍സ്ഹ, മോനിച്ചന്‍ എന്നിവരുടെ സഹായവും ഉണ്ടായിരിന്നു.

റിയയുടെ വാര്‍ഷിക പരിപാടിയുടെ മുഖ്യ ഗായകനായി ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജോബി ജോണ്‍ നടത്തിയ ഗാനമേള റിയാദിലെ മലയാളീ സമൂഹത്തിന് പുറമെ ഇന്ത്യന്‍ സമൂഹത്തിന് തന്നെ ആസ്വാധ്യമായിരിന്നു. ജോബി ജോണ്‍ കൂടാതെ റിയാദിലെ കലാകാരന്മാരായ ഷാജീര്‍, മാലിനി, സരിത മോഹന്‍ എന്നിവരുടെ പാട്ടുകള്‍ക്കൊപ്പം റിയയുടെ തന്നെ കുട്ടികള്‍ അരങ്ങില്‍ എത്തിച്ച നൃത്തം കണ്ണിനു കുളിര്‍മയേകുന്നതായിരുന്നു. റിയ അംഗമായ നിഖില്‍ മോഹനാണ് റിയയുടെ കുട്ടികളുടെ ഡാന്‍സ് ചിട്ടപെടുതിയത്.

2000 ത്തോളം വരുന്ന ജനങ്ങള്‍ ഇവരുടെ കൂടെ പാടിയും ആടിയും അരങ്ങു കൊഴുപ്പിച്ചു. ദേശിയ ഗാനം ആലപിച്ചു കൊണ്ട് 11 മണിക്ക് പരിപാടി അവസാനിപ്പിച്ചു.

Advertisement