റിയാദ്: കഴിഞ്ഞ 21 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഉണ്ണികൃഷ്ണന് റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) യാത്രയയപ്പ് നല്കി. റിയയുടെ മുന്‍ വൈസ് പ്രസിഡന്റും സജീവ പ്രവര്‍ത്തകനുമായ ഉണ്ണികൃഷ്ണന്‍ അല്‍ ബബ്‌റ്റൈന്‍ കമ്പനി ജീവനക്കാരനാണ്.

പ്രസിഡന്റ് ബാലചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ മദീന ഹൈപ്പര്‍മാര്‍കെറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പൈലി ആന്റണി ഉപഹാരം സമര്‍പ്പിച്ചു.


Also Read: കേളി കുടുംബവേദി യാത്രയയപ്പ്


സെക്രട്ടറി ഡെന്നി ഇമ്മട്ടി, ഇബ്രാഹിം സുബ്ഹാന്‍, വിജയന്‍, അബ്ദുള്ള, ജോര്‍ജ്, നസീര്‍, ക്ളീറ്റസ്, ശേഖര്‍, മെഹബൂബ്, മോഹന്‍ പോന്നത്ത്, ഇസക്കി, ഷാജഹാന്‍ ചാവക്കാട്, ബിനു, വാസു, ഉമ്മര്‍കുട്ടി, രാജേഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങിനു ഷിജു വാഹിദ് നേതൃത്വം നല്‍കി .

റിപ്പോര്‍ട്ട് ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ