ലാഹോര്‍: ലാഹോറിലെ ഫൈസലാബാദ് ജില്ലയില്‍ മൂന്നംഗ സംഘം സ്ത്രീയുടെ
മൂക്ക് മുറിച്ചു. റുഖിയ ബേബിയെന്ന സ്ത്രീയാണ് അക്രമത്തിന് ഇരയായത്.

Ads By Google

സഹോദരിയെ കണ്ടശേഷം ഭര്‍ത്താവായ ഖുലാം ഖമറിനൊപ്പം സ്വന്തം വീട്ടിലേക്ക് വരികയായിരുന്ന റുഖിയയെ സംഘം തടഞ്ഞ് നിര്‍ത്തി മൂക്ക് മുറിക്കുകയായിരുന്നു. മൂക്ക് മുറിച്ചതിന് ശേഷം അക്രമികള്‍ ഇവരെ മര്‍ദിക്കുകയും ചെയ്തു.

Subscribe Us:

ഗുരുതരമായി പരിക്കേറ്റ ഇവരെ അലെയ്ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഖുര്‍ബാന്‍ അലി,താഹിര്‍ മഹ്മൂദ്, മുഹമ്മദ് സലീം എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ റുഖിയ മുമ്പൊരിക്കല്‍ പോലീസിന് പരാതി നല്‍കിയിരുന്നു. അതിന് പ്രതികാരമായിട്ടാണ് ഇവരുടെ പ്രവര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

തങ്ങള്‍ക്കെതിരെ കേസ് കൊടുത്താല്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് ഇവര്‍ മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നതായി റുഖിയയുടെ ഭര്‍ത്താവ് ഗുലാം ഖമര്‍ പോലീസിനോട് പറഞ്ഞു.