എഡിറ്റര്‍
എഡിറ്റര്‍
ഋതുപര്‍ണ ഘോഷിന്റെ ജീവിതം ബിഗ് സ്‌ക്രീനിലേക്ക്
എഡിറ്റര്‍
Wednesday 5th June 2013 12:49pm

rithu

ആസ്വാദകര്‍ക്ക് സിനിമയുടെ വ്യത്യസ്തകള്‍ കാണിച്ചുതന്ന ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണ ഘോഷിന്റെ ജീവിതം സിനിമയാകുന്നു.

പ്രമേയം കൊണ്ടും ജീവിതം കൊണ്ടും ആരാധകരെ അമ്പരിപ്പിച്ച ചലച്ചിത്രകാരന്റെ കഥ ബംഗാളി നടന്‍ പ്രസോണ്‍ജിത് ചാറ്റര്‍ജിയാണ് അഭ്രപാളിയിലെത്തിക്കുന്നത്.

Ads By Google

ഋതുപര്‍ണഘോഷുമായി ആത്മബന്ധമുണ്ടായിരുന്ന പ്രസോണ്‍ജിത്ത് അദ്ദേഹത്തെ കുറിച്ച് പുസതകമെഴുതുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

സ്‌ത്രൈണത കൈവരിക്കാനായി ഋതു ആരോഗ്യം മറന്ന് പ്രവര്‍ത്തിച്ചതാണ് അകാലത്തിലുള്ള നിര്യാണത്തിന് കാരണമെന്നും പ്രസോണ്‍ജിത്ത് പറയുന്നു.

ഋതുപര്‍ണ ഘോഷിന്റെ ഏഴ് ചിത്രങ്ങളില്‍ പ്രസോണ്‍ജിത്ത് ആയിരുന്നു നായകന്‍. ഋതുപര്‍ണഘോഷിന്റെ ്അവസാന ചിത്രമായ സത്യാന്വേഷിയില്‍ പ്രസോണിന്റെ ഭാര്യയും നടിയുമായ അര്‍പിതയായിരുന്നു നായിക.

മെയ് 30 നായിരുന്നു ഋതുപര്‍ണ ഘോഷ് അന്തരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ബംഗാള്‍ ചലച്ചിത്ര ലോകത്തില്‍ നവീന ആഖ്യാനത്തിലൂടെയാണ് ഋതുപര്‍ണ ഘോഷ് ശ്രദ്ധിക്കപ്പെട്ടത്. ബരിവാലി, തിത്‌ലി,അസുഖ്, ദോസര്‍, ഷോബ ചരിത്രോ കല്‍പോനിക്,റെയിന്‍കോട്ട് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

Advertisement