എഡിറ്റര്‍
എഡിറ്റര്‍
എല്ലാ ടാങ്കര്‍ ലോറികളിലും ജി.പി.എസ് സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്ന് ഋഷിരാജ് സിങ്
എഡിറ്റര്‍
Wednesday 29th January 2014 2:09pm

rishiraj-singh

തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പാചകവാതകവുമായി എത്തുന്ന ടാങ്കര്‍ ലോറികള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്ന സാഹചര്യത്തില്‍ ടാങ്കര്‍ ലോറികളെ പിടിച്ചുകെട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങ് രംഗത്ത്.

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാടാങ്കര്‍ ലോറികളിലും ജി.പി.എസ് സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു.

ടാങ്കര്‍ ലോറികളില്‍ ചെക്ക് പോസ്റ്റുകളില്‍ വച്ച് ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള നടപടി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതിനായി 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ജി.പി.എസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് വാങ്ങി ചെക്ക് പോസ്റ്റുകളില്‍ ഏല്‍പിക്കും. രണ്ടു ഡ്രൈവര്‍മാര്‍ ഇല്ലാതെ വരുന്ന ലോറികള്‍ ചെക്ക് പോസ്റ്റുകളില്‍ തന്നെ തടയുമെന്നും അദ്ദേഹം പറഞ്ഞു.

ഒരുമാസത്തെ സമയപരിതി കഴിഞ്ഞാല്‍ ജി.പി.എസ് ഇല്ലാത്ത ടാങ്കറുകള്‍ കേരളത്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

Advertisement