എഡിറ്റര്‍
എഡിറ്റര്‍
നിങ്ങള്‍ ശരിക്കും പോലീസാണോ: ആശ ശരതിനോട് ഋഷി രാജ് സിങ്ങിന്റ ചോദ്യം
എഡിറ്റര്‍
Monday 6th January 2014 12:57am

ashasharath

കേരളത്തിലെ ഡ്രൈവര്‍മാരുടെ ഓട്ടപ്പാച്ചിലിന് കടിഞ്ഞാണിട്ട ഋഷിരാജ് സിങിന് കേരളത്തില്‍ ആരാധകരേറെയുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

എന്നാല്‍ സിനിമയിലെ ഒരു പോലീസ് കഥാപാത്രത്തെ ആരാധനകൊണ്ട് മൂടുകയാണ് യഥാര്‍ത്ഥ ജീവിത്തിലെ താരം. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിലെ പോലീസ് ഓഫീസറായ ആശ ശരത്തിന്റെ അഭിനയമാണ് ഋഷിരാജ് രാജ് സിങിനെ അദ്ഭുതപ്പെടുത്തിയിരിക്കുന്നത്.

ദൃശ്യം കണ്ട് നിങ്ങള്‍ ശരിക്കും പോലീസാണോ എന്നൊരാള്‍ ആശാ ശരത്തിനോട് ഫോണില്‍ ചോദിക്കുന്നു. അല്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങളെ കണ്ടാല്‍ ഒരു പോലിസ് ഓഫീസറാണെന്ന് തോന്നുമെന്ന് അങ്ങേ തലക്കലുള്ളയാള്‍ പറയുന്നു.

എന്നാല്‍ തന്നെ ഫോണില്‍ വിളിച്ചയാള്‍ ഋഷി രാജ് സിങ് ആണെന്നറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആശ ശരത്. അഭിനയജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ സര്‍പ്രൈസ് ആണിതെന്നും ആശ പറഞ്ഞു.

Advertisement