Categories

Headlines

വിദ്യാര്‍ത്ഥികളുടെ വാഹനം ഓടിക്കല്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ഋഷിരാജ് സിങ്

rishiraj-singh

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ലൈസന്‍സില്ലാതെയുള്ള വാഹനോപയോഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സ്‌കൂള്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഋഷിരാജ് സിങ്.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാഹനങ്ങളില്‍ ലൈസന്‍സില്ലാതെ വിദ്യാര്‍ത്ഥികള്‍ നിരത്തിലിറങ്ങുന്നത് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ട്രാന്‍സപോര്‍ട് കമ്മീഷണര്‍ ചില മാര്‍ഗനിര്‍ദ്ദേശങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

ലൈസന്‍സ് കൈപ്പറ്റാന്‍ പ്രായം തികയാത്തവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനം ഓടിച്ച് വരുന്നില്ല എന്ന ഉറപ്പ് വരുത്തുക, സ്വന്തമല്ലാത്ത വാഹനങ്ങളെ വിദ്യാലയ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുത്, ആരെങ്കിലും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അക്കാര്യ മോട്ടോര്‍ വാഹന വകുപ്പിന് അറിയിക്കുക, തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം സ്‌കൂള്‍ കോളേജ് അധികാരികള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രസ്തുത നടപടിയോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.