എഡിറ്റര്‍
എഡിറ്റര്‍
അഭിനവ് കശ്യപിന്റെ പുതിയ ചിത്രിത്തില്‍ ഋഷി കപൂറും കുടംബവും
എഡിറ്റര്‍
Monday 22nd October 2012 2:13pm

അഭിനവ് കശ്യപ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബേഷര്‍മാനില്‍ ഋഷി കപൂറും കുടുംബവും അഭിനയിക്കുന്നു.

ഋഷി കപൂര്‍, ഭാര്യയും മുന്‍കാല നടിയുമായ നീതു സിങ്, മകന്‍ ബോളിവുഡിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍ റണ്‍ബീര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.

Ads By Google

അഭിനവിന്റെ തിരക്കഥ സീനിയര്‍ കപൂറിന് ഏറെ ഇഷ്ടപ്പെട്ടെന്നാണ് അറിയുന്നത്. ഋഷി കപൂറിന് തിരക്കഥ ഇഷ്ടമായതോടെ അഭിനവ് നീതുവിനെ സമീപിക്കുകയായിരുന്നത്രേ.

നീതുവിന് കൂടി തിരക്കഥ ഇഷ്ടമായാല്‍ റണ്‍ബീറിനെ നായകനാക്കി എത്രയും പെട്ടന്ന് ചിത്രീകരണം ആരംഭിക്കാനാണ് അഭിനവിന്റെ തീരുമാനം.

ചിത്രത്തിലേക്ക് റണ്‍ബീര്‍ കപൂറിനെ നേരത്തേ തന്നെ കാസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് ചിത്രത്തില്‍ ഋഷി കപൂറിനേയും നീതുവിനേയും ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് അഭിനവ് ചിന്തിക്കുന്നത്.

എന്തായാലും ആരാധകര്‍ കാത്തിരിക്കുകയാണ്, കപൂര്‍ കുടുംബത്തെ ഒരുമിച്ച് ബിഗ്‌സ്‌ക്രീനില്‍ കാണാന്‍ വേണ്ടി.

Advertisement