എഡിറ്റര്‍
എഡിറ്റര്‍
അച്ഛന്റെ ചിതയ്ക്കരികില്‍ നിന്ന് റിഷഭ് പന്തെത്തിയത് ക്രിക്കറ്റ് മൈതാനത്തിലേക്ക്
എഡിറ്റര്‍
Sunday 9th April 2017 5:51pm

 

ന്യൂദല്‍ഹി: ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് കളിയോടുള്ള ആത്മ സമീപനത്തിന്റെ വാര്‍ത്തകള്‍ പലതും നമ്മള്‍ കേട്ടതാണ്. ക്രിക്കറ്റിന്റെ ദൈവം എന്നറിയപ്പെടുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അച്ചന്റെ മരണത്തിന് ശേഷം ഇന്ത്യക്കായി കളിക്കാനിറങ്ങിയതും നമ്മള്‍ കണ്ടതാണ്്. ഇപ്പോഴിതാ ഇന്ത്യന്‍ ദേശീയ ടീമിന്റെ പടിവാതില്‍ക്കല്‍ അവസരം കാത്ത് നില്‍ക്കുന്ന റിഷഭ് പന്താണ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.


Also read ‘കാളീ ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് കുടുംബത്തിന്റെ നന്മയ്ക്കായി അമ്മയുടെ തലയറുക്കാന്‍ ആവശ്യപ്പെട്ടു’; സ്വന്തം അമ്മയുടെ തലയറുത്ത് യുവാവ്


ഇന്നലെ ദല്‍ഹി ഡെയര്‍ഡെവിള്‍സിനായ് അര്‍ധസെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ റിഷഭ് പന്ത് എന്ന പത്തൊമ്പതുകാരനും സ്വന്തം അച്ഛന്റെ ചിതയ്ക്കരികില്‍ നിന്നും ടീമിനായ് കളിക്കാനിറങ്ങിയിരുന്നു. ദല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ടീമിലിടം നേടിയ താരം കഴിഞ്ഞ സീസണ്‍ മുതലേ ഐ.പി.എല്‍ ആരാധകരുടെ മനം കവര്‍ന്ന താരം കൂടിയാണ്.

 

 

ഇന്ത്യന്‍ നായകന്‍ വിാട് കോഹ്‌ലിയുടേയും സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോടും സമാനായ ചരിത്രമാണ് പത്തൊമ്പതുകാരനായ ഈ ദല്‍ഹിതാരത്തിനുമുള്ളത്. അച്ഛന്‍ മരിച്ച് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു കോഹ്‌ലി രഞ്ജിയില്‍ ദല്‍ഹിക്കായി ഇറങ്ങിയത്. സച്ചിന്‍ ലോകകപ്പിനുള്ള സംഘത്തോടൊപ്പമായിരുന്നു അച്ഛന്റെ വിയോഗത്തിനു ശേഷം ചേര്‍ന്നിരുന്നത്.

തന്നെ ക്രിക്കറ്റ് മൈതാനത്തേക്ക് നയിച്ച അച്ഛന്റെ ആഗ്രഹം നിറവേറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നു മരണശേഷം റിഷഭ് ക്രിക്കറ്റ് മൈതാനത്തിറങ്ങിയിരുന്നത്. പിതാവിന്റെ ചിതയെരിഞ്ഞ് തീരുന്നതിന്റെ മുന്നേയായിരുന്നു താരം അച്ഛന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പാഡണിഞ്ഞത്. രഞ്ജിയില്‍ വേഗമേറിയ അര്‍ധസെഞ്ച്വറിയ്ക്ക് ഉടമയായ പന്ത് കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ഗംഭീറിന് പകരം ദല്‍ഹിയെ നയിച്ച് ആഭ്യന്ത്ര ക്രിക്കറ്റിലെ തന്റെ സ്ഥാനം തെളിയിച്ചിരുന്നു.

Advertisement